സ്വകാര്യ മേഖലയിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഷവ്വാലിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കും

സ്വകാര്യ മേഖലയിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഷവ്വാലിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കും
ദുബായ്:യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായിട്ടുള്ള ഈദ് അല്‍ഫിത്തര്‍ അവധി ദിനങ്ങള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഷവ്വാലിന്റെ ആദ്യത്തേതും, രണ്ടാമത്തെതും ദിവസം സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറൈറ്റിസേഷന്‍ മന്ത്രിപുറപ്പെടുവിച്ച മിനിസ്ട്രിയര്‍ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരക്കുന്നത്. 1980 മുതലുള്ള ഫെഡറല്‍ നിയമം നമ്പര്‍ 08 ലെ ആര്‍ട്ടിക്കിള്‍ 74 അനുസരിച്ചാണ് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം അവധി പ്രഖ്യാപന വേളയില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം, അബുദാബി ഭരണാധികാരിയും യുഎഇ ആംഡ് ഫോഴ്‌സസ് സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് ഷേയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങളും മറ്റ് ഭരണാധികാരികളെയും ഈദ് ആശംസകള്‍ അറിയിച്ചു. ഇതിന് പുറമെ യുഎഇയിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും എല്ലാ മുസ്ലീം മതവിശ്വാസികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു.

സ്വകാര്യ മേഖലയില്‍ അവധി ആരംഭിക്കുന്നത് 29-ാം റംസാന്‍ ദിനമായ ജുണ്‍ 24 ശനിയാഴ്ച മുതലാണ്. ഈദ് അള്‍ ഫിത്തര്‍ ജൂണ്‍ 25 ഞായറാഴ്ചയും അവധിയായിരിക്കും.

Other News in this category



4malayalees Recommends