ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ ഡ്രാഫ്റ്റ് നിയമം പാസ്സാക്കി; നിയമം ഗാര്‍ഹിക തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് വിലയിരുത്തല്‍

ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ ഡ്രാഫ്റ്റ് നിയമം പാസ്സാക്കി; നിയമം ഗാര്‍ഹിക തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് വിലയിരുത്തല്‍
ദുബായ്: രാജ്യത്തേക്ക് എത്തുന്ന വിദേശികളായ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് രാജ്യത്ത് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത സാഹചര്യം ഒരുക്കുന്നതിനുമായി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പുതിയ ഡ്രാഫ്റ്റ് നിയമം കൊണ്ടുവരുന്നു. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളും മറ്റ് ജീവനക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ഈ നിയമം രാജ്യത്തെ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പിക്കാന്‍ സഹായകരമായതാണ് എന്നാണ്.

തൊഴില്‍ ദായകരും, തൊഴിലാളികളും , റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തമ്മിലുള്ള ബന്ധം സുഗമമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് പുതിയനിയമം. തൊഴില്‍ എന്താണ്, അതിന്റെ സ്വഭാവം എന്താണ്, ശമ്പളം എത്രയായിരിക്കും, എന്നിവയെല്ലാം ബോധ്യപ്പെടുത്താതെ തൊഴിലാളികളെ അവരുടെ രാജ്യത്തുനിന്നും കൊണ്ടുവരാനാകില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഇതിന് പുറമെ തൊഴിലിനെത്തുന്നവരുടെ ആരോഗ്യം, മാനസികാവസ്ഥ, വിദ്യാഭ്യാസം, ശാരീരികാവസ്ഥ തുടങ്ങിയവയും മനസ്സിലാക്കിയതിന് ശേഷം മാത്രമേ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് അവരെ കൊണ്ടുവരാനാകൂ.

തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കണം, പ്രതിവര്‍ഷം 30 ദിവസം അവധി. പാസ്സ്‌പോര്‍ട്ട് കൈവശം വയ്ക്കാനുള്ള അവകാശം, തൊഴിലാളിക്ക് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിനുള്ള ചിലവ് എന്നിവയെല്ലാം തന്നെ അതിന്റേതായ രീതിയില്‍ വ്യക്തമായി പാലിക്കണം. പുതിയ നിയമം കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends