യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ മര്‍ച്ചന്റ് ഷിപ്പുമായി ജപ്പാന്‍ തീരത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കപ്പലിന്റെ തകര്‍ന്ന ഭാഗത്ത് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടന്നതായി റിപ്പോര്‍ട്ട്

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ മര്‍ച്ചന്റ് ഷിപ്പുമായി ജപ്പാന്‍ തീരത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കപ്പലിന്റെ തകര്‍ന്ന ഭാഗത്ത് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടന്നതായി റിപ്പോര്‍ട്ട്
ടോക്കിയോ: ജപ്പാന്‍ തീരത്ത് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ മര്‍ച്ചന്റ് ഷിപ്പുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ യുഎസ് നാവികരുടെ മൃതദേഹം കണ്ടെത്തി. കപ്പലിന്റെ തകര്‍ന്ന ഭാഗത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ജപ്പാനീസ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ യുഎസിന്റെ പ്രമുഖ നശീകരണ കപ്പലായ യുഎസ്എസ് ഫിറ്റ്‌സജെറാള്‍ഡിന് കാരമായ കേടുപാടാണ് സംഭവിച്ചിരിക്കുന്നത്. യുഎസ് യുദ്ധക്കപ്പലിന്റെ മുന്‍വശത്ത് സ്റ്റാര്‍ബോര്‍ഡിലും താഴെ വാട്ടര്‍ ലൈനിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ബര്‍ത്തിംഗ് ഭാഗത്ത് ഇതേതുടര്‍ന്ന് വെള്ളം കയറിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമെ റേഡിയോ റൂം, മിഷേനറി സ്‌പേസിലും വെള്ളംകയറിയിട്ടുണ്ട്. യുഎസ് സെവന്‍ത്ത് ഫ്‌ലീറ്റാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ശനിയാഴ്ച രാവിലെ 2.30ഓടെയാണ് പസഫിക്ക് മഹാസമുദ്രത്തില്‍ രണ്ട് കപ്പലുകളും തമ്മില്‍ കൂട്ടിയിടിക്കുന്നത്. യോകോസുക തീരത്തിന് 56 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറായും ഇസു പെനിന്‍സുലയ്ക്ക് 12 മൈല്‍സ് ഉള്ളിലായുമാണ് അപകടം നടന്നിരിക്കുന്നതെന്ന് ജപ്പാനീസ് കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യോകോസുകയിലെ യുഎസ് നേവല്‍ ബേസില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പതിവായുള്ള ഓപ്പറേഷനുകള്‍ക്കായി കപ്പല്‍ പുറപ്പെട്ടത്. യോകോസുകയിലേക്ക് തന്നെ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജപ്പാനീസ് കോസ്റ്റ് ഗാര്‍ഡ് ഷിപ്പും ഫിട്‌സ്‌ജെറാള്‍ഡിന് അകമ്പടിയായി ഉണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് ശനിയാഴ്ച രാത്രിയോടെ തന്നെ പോര്‍ട്ടിലെത്തി.

Other News in this category4malayalees Recommends