മലയാളി യുവതിയ്ക്ക് ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ സുഖ പ്രസവം ; മുംബൈയിലിറക്കി ആശുപത്രിയിലേക്ക് മാറ്റി

മലയാളി യുവതിയ്ക്ക് ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ സുഖ പ്രസവം ; മുംബൈയിലിറക്കി ആശുപത്രിയിലേക്ക് മാറ്റി
മലയാളി യുവതിയ്ക്ക് വിമാനത്തിനുള്ളില്‍ കുഞ്ഞു ജനിച്ചു.ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രയ്ക്കിടെയാണ് സംഭവം.വിമാനം മുംബൈയില്‍ ഇറക്കി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.ദമാമില്‍ നിന്ന കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.ഇക്കണോമി ക്ലാസില്‍ സഞ്ചിരിച്ചിരുന്ന യുവതിയെ ഫസ്റ്റ്ക്ലാസിലെത്തിച്ചു.വിമാന കമ്പനി ജീവനക്കാരും യാത്രക്കാരിയായ നഴ്‌സും ചേര്‍ന്ന് പരിചരണം നല്‍കി.കറാച്ചിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കുഞ്ഞിന്റെ ജനനം.ഒന്നര മണിക്കൂറിന് ശേഷം വിമാനം മുംബൈയിലിറങ്ങി.വിമാനത്താവളത്തിലെ തന്നെ ആംബുലന്‍സിലാണ് യുവതിയേയും കുഞ്ഞിനേയും മുംബൈ ആശുപത്രിയിലേക്ക് മാറ്റിയത് .യുവതിയും കുഞ്ഞും സുഖമായി ഇരിക്കുന്നു.യുവതിയ്‌ക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല.ടിക്കറ്റിലെ വിവരങ്ങള്‍ വച്ച് ബന്ധുക്കളെ ബന്ധപ്പെട്ടു.പേരും വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.രണ്ടു മണിക്കൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പിന്നീട് കൊച്ചിയിലേക്ക് പറന്നു.

Other News in this category4malayalees Recommends