സര്‍പ്രൈസ് നല്‍കാമെന്ന് അറിയിച്ച് പാര്‍ക്കിലെത്തിച്ചു ; കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ട ശേഷം ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

സര്‍പ്രൈസ് നല്‍കാമെന്ന് അറിയിച്ച് പാര്‍ക്കിലെത്തിച്ചു ; കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ട ശേഷം ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
പാര്‍ക്കില്‍ സര്‍പ്രൈസിനായി കണ്ണടച്ചു നിന്ന ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.കഴുത്തില്‍ വയര്‍ ഉപയോഗിച്ച് കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.ഡല്‍ഹിയിലാണ് സംഭവം.24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച ബൊന്റ പാര്‍ക്കില്‍ വച്ചാണ് സംഭവം.

ഭാര്യ വീട്ടിലെത്തിയ മനോജ് കോമളിനോട് സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ് പാര്‍ക്കിലേക്ക് പോകാമെന്ന് പറഞ്ഞത് .ഡല്‍ഹി സര്‍വകലാശാലയ്ക്ക് സമീപമുള്ള പാര്‍ത്തിലേക്ക് ഇതു വിശ്വസിച്ച് ഭാര്യ ചെല്ലുകയായിരുന്നു.കണ്ണടച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ക്ലെച്ച് വയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.കൊലപാതക ശേഷം സുഹൃത്തുക്കളെ വിളിച്ച് കാര്യം അറിയിച്ചു.സുഹൃത്ത് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മനോജ് മദ്യപിച്ചിരുന്നു.ഇയാളുമായി പാര്‍ക്കിലെത്തിയാണ് കോമളിന്റെ മൃതദേഹം കണ്ടെത്തിയത്.ആറു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കണ്ടെത്തിയത്.മദ്യലഹരിയില്‍ ഇയാള്‍ക്ക് മൃതദേഹം ഉപേക്ഷിച്ച സ്ഥലം പോലും പറയാന്‍ കഴിഞ്ഞില്ല.

രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്തതാണ് ഇവര്‍.കോമളിന് പരപുരുഷ ബന്ധമാരോപിച്ച് മനോജ് വഴക്കുണ്ടാക്കുക പതിവായിരുന്നു.കുറച്ചു മാസമായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.

Other News in this category4malayalees Recommends