കാനഡയില്‍ സെല്‍ഫോണ്‍ അണ്‍ലോക്കിംഗ് ഫീസ് ഡിസംബര്‍ ഒന്ന് മുതല്‍ നിരോധിച്ച് സിആര്‍ടിസി ഉത്തരവ്; തുടര്‍ന്ന് മാനുഫാക്ചറര്‍മാര്‍ ഫീസില്ലാതെ ഫോണ്‍ തുറക്കണം; പുതിയ ഫോണുകള്‍ കസ്റ്റമര്‍മാര്‍ക്ക് സ്വയം അണ്‍ലോക്ക് ചെയ്യാകുന്നവയാകണം

കാനഡയില്‍ സെല്‍ഫോണ്‍ അണ്‍ലോക്കിംഗ് ഫീസ്  ഡിസംബര്‍ ഒന്ന് മുതല്‍ നിരോധിച്ച് സിആര്‍ടിസി ഉത്തരവ്; തുടര്‍ന്ന് മാനുഫാക്ചറര്‍മാര്‍ ഫീസില്ലാതെ ഫോണ്‍ തുറക്കണം; പുതിയ ഫോണുകള്‍ കസ്റ്റമര്‍മാര്‍ക്ക് സ്വയം അണ്‍ലോക്ക് ചെയ്യാകുന്നവയാകണം
സെല്‍ഫോണ്‍ അണ്‍ലോക്കിംഗ് ഫീസ് നിരോധിച്ച് കൊണ്ട് സിആര്‍ടിസി രംഗത്തെത്തി. ഇതനുസരിച്ച് എല്ലാ പുതിയ ഡിവൈസുകളും തികച്ചും സൗജന്യമായി സെല്ലുലാര്‍ പ്രൊവൈഡര്‍മാര്‍ അണ്‍ലോക്ക് ചെയ്ത് കൊടുക്കണം. ഡിസംബര്‍ ഒന്ന് മുതലാണീ നിയമം നിലവില്‍ വരുന്നത്. ഇതോടെ സെല്‍ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് സെല്ലുലാര്‍ പ്രൊവൈഡര്‍മാര്‍ക്ക് പണം നല്‍കി മുടിയുന്ന കാലം അവസാനിക്കാന്‍ പോവുകയാണെന്ന് ചുരുക്കം.

ഇതിന് പുറമെ പുതുതായി പര്‍ച്ചേസ് ചെയ്യപ്പെടുന്ന മൊബൈല്‍ ഡിവൈസുകളെല്ലാം കസ്റ്റമര്‍ക്ക് സ്വയം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്നവയായിരിക്കണമെന്ന നിഷ്‌കര്‍ഷയും സിആര്‍ടിസി മുന്നോട്ട് വച്ചിരിക്കുന്നു.ലോക്ക് ചെയ്യപ്പെട്ട ഫോണുകള്‍ മാനുഫാക്ചറര്‍മാരെ കൊണ്ട് തുറപ്പിക്കാന്‍ ടെലികോമുകള്‍ നിര്‍ദേശിക്കാറുണ്ട്. അത്തരം ഫോണുകള്‍ നിര്‍മാതാക്കളുടെ സര്‍വീസിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്.ഇത്തരത്തില്‍ അണ്‍ലോക്ക് ചെയ്യുന്നതിന് മാനുഫാക്ചറര്‍മാര്‍ സാധാരണയായി 50 ഡോളര്‍ ഫീസീടാക്കാറുമുണ്ട്. അതിനാണ് പുതിയ ഉത്തരവിലൂടെ അറുതി വരാന്‍ പോകുന്നത്.

ഇത്തരത്തില്‍ നല്‍കുന്ന അണ്‍ലോക്കിംഗ് ഫീസിനോട് കസ്റ്റമര്‍മാര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഇതിനെ മിക്കവരും റാന്‍സം ഫീസ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. തങ്ങളുടെ വയര്‍ലെസ് കോഡ് ഈ വര്‍ഷം ആദ്യം സിആര്‍ടിസി പുനപരിശോധിച്ചപ്പോള്‍ ഇതിനെക്കുറിച്ച് ഓണ്‍ലൈനിലൂടെ അഭിപ്രായം പറയാന്‍ ജനത്തോടാവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വകമല്ലാത്ത അണ്‍ലോക്കിംഗ് ഫീസിനെക്കുറിച്ച് പരാതിപ്പെടാനായിരുന്നു മിക്കവരും ഈ അവസരത്തെ ഉപയോഗിച്ചിരുന്നത്.

ഫോണിന് പണം നല്‍കിയതിന് ശേഷം അത് അണ്‍ലോക്ക് ചെയ്യാനും നിര്‍ബന്ധിത ഫീസ് വാങ്ങുന്നത് കടുത്ത ചൂഷണമാണെന്നായിരുന്നു മിക്കവരും പരാതിപ്പെട്ടിരുന്നത്.ഇതിനെ തുടര്‍ന്നാണ് സിആര്‍ടിസി അണ്‍ലോക്കിംഗ് ഫീസ് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അണ്‍ലോക്കിംഗ് ഫീസിനത്തില്‍ കനേഡിയന്‍ ടെലികോംസ് മൊത്തം 37.7 മില്യണ്‍ ഡോളറാണുണ്ടാക്കിയിരിക്കുന്നതെന്ന് മാര്‍ച്ചില്‍ സിആര്‍ടിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വകയിലുള്ള വരുമാനത്തില്‍ 75 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends