സ്‌കൂള്‍ കുട്ടികളെ വശത്താക്കി ആഡംബര വാഹനത്തില്‍ കറക്കം ; മയക്കുമരുന്ന് നല്‍കി വീട്ടില്‍ കൊണ്ടുവന്ന് പീഡനം ; യുവാവ് പിടിയില്‍

സ്‌കൂള്‍ കുട്ടികളെ വശത്താക്കി ആഡംബര വാഹനത്തില്‍ കറക്കം ; മയക്കുമരുന്ന് നല്‍കി വീട്ടില്‍ കൊണ്ടുവന്ന് പീഡനം ; യുവാവ് പിടിയില്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വശീകരിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റിലായി.വഞ്ചിയൂര്‍ സ്റ്റാച്യു,ചിറക്കുളം സുദര്‍ശനം വീട്ടില്‍ സുജിത്തിനെയാണ് പിടികൂടിയത് .വില കൂടിയ ബൈക്കുകളിലും മറ്റ് ആഡംബര വാഹനങ്ങളിലുമാണ് പെണ്‍കുട്ടികളുമായി ഇയാളുടെ കറക്കം.പിന്നീട് വശത്താക്കി നിര്‍ബന്ധിച്ച് മയക്കുമരുന്നു നല്‍കിയ ശേഷം വീട്ടില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുന്നു.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .

പ്രതി മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends