പ്രണയ നൈരാശ്യം മൂത്ത് പെണ്‍കുട്ടിയുടെ കഴുത്തറത്ത് പ്രതികാരം ; കൊച്ചിയെ നടുക്കി കലൂരില്‍ രാവിലെ നടന്നത് ഞെട്ടിക്കുന്ന സംഭവം

പ്രണയ നൈരാശ്യം മൂത്ത് പെണ്‍കുട്ടിയുടെ കഴുത്തറത്ത് പ്രതികാരം ; കൊച്ചിയെ നടുക്കി കലൂരില്‍ രാവിലെ നടന്നത് ഞെട്ടിക്കുന്ന സംഭവം

കലൂരില്‍ പെണ്‍കുട്ടിയ്ക്ക് വെട്ടേറ്റു.കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് ചെയ്തത്.രാവിലെ 6.45 ഓടെ പ്രതി പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞു നിര്‍ത്തി വെട്ടുകയും കുത്തുകയുമാണ് ചെയ്തത്.


ഇരുവരും മുന്‍ പരിചയക്കാരാണ് കൃത്യത്തിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞു.പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി.കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്ക്കാണ് ആക്രമണമേല്‍ക്കേണ്ടിവന്നത്.കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിയെ ഇയാള്‍ മിക്കവാറും ശല്യം ചെയ്തിരുന്നു.ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയ്ക്കായി തിരച്ചില്‍ നടത്തുകയാണ് .

Other News in this category4malayalees Recommends