ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയത് ; തെറ്റ് മനസിലായെന്ന് തോമസ് ഐസക്ക്

ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയത് ; തെറ്റ് മനസിലായെന്ന് തോമസ് ഐസക്ക്
സോഷ്യല്‍മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്.ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് താന്‍ ശൃംഗേശി മഠാധിപതിയെ കാണാന്‍ പോയത്. പക്ഷെ ജനങ്ങള്‍ക്ക് അതിഷ്ടമായില്ലെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തില്‍ നിന്ന് മനസിലായെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും മന്ത്രി .ജില്ലയിലെത്തിയ മഠാധിപതിയെ സന്ദര്‍ശിക്കണമെന്ന് തനിക്ക് പരിചയമുള്ള ചിലരും എംഎല്‍എയും ആവശ്യപ്പെട്ടു. മഠാധിപതിയെ കാണുന്നത് ആളുകള്‍ക്ക് ഇഷ്ടമാകുമല്ലോ എന്ന് കരുതിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മേലില്‍ ഇത്തരത്തില്‍ ഒരു അബദ്ധം പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ ഫെയ്‌സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ പോയതെന്നാണ് മന്ത്രി ജി.സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.ജൂണ്‍ 15ന് രാവിലെ പതിനൊന്ന് മണിക്കാണ് ആലപ്പുഴയിലെ എസ്ഡിവി സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്. ജില്ലയിലെ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും നേരത്തെ തന്നെ എത്തി ഇവിടെ ദര്‍ശനത്തിനായി കാത്തിരുന്നു.

Other News in this category4malayalees Recommends