പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു; പ്രണയവിവാഹമെന്ന് റിപ്പോര്‍ട്ട്: വധു ആര്?

പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു; പ്രണയവിവാഹമെന്ന് റിപ്പോര്‍ട്ട്: വധു ആര്?
മലയാളത്തിന്റെ പ്രിയ നായകന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പ്രണവിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് അണിയറയില്‍ ഒരു ചിത്രം ഒരുക്കുകയാണ്. പണവ് വിവാഹിതനാകാന്‍ പോകുന്നതായി വാര്‍ത്തകള്‍. ചില വാട്‌സാപ്പ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയുമാണ് പ്രണവിന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രണവ്. ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ പ്രണവിന്റെ വിവാഹം ഉണ്ടാവും എന്നാണ് കേള്‍ക്കുന്നത്. വളരെ ലളിതമായിരിക്കുമത്രെ ചടങ്ങുകള്‍. പ്രണയ വിവാഹമാണെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. പ്രണവിന് പ്രണയമുണ്ടോ എന്ന ചോദ്യത്തോട് ഇതുവരെ പ്രണവോ പ്രണവിനോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല എന്നതാണ് ഈ പ്രണയ വിവാഹ വാര്‍ത്തയ്ക്ക് ആക്കം കൂട്ടുന്നത്. അതേ സമയം വധുവിനെ കുറിച്ച് ഒരു സൂചനയും ഇല്ല.

ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ലൈഫ് ഓഫ് ജോസൂട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചിത്രത്തിലെ നായിക ജ്യോതി കൃഷ്ണയുമായി പ്രണവ് പ്രണയത്തിലായിരുന്നതായും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ജ്യോതിയുടെ വിവാഹം ഉറപ്പിച്ചതോടെ ഇതിന് അവസാനമായി.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയിലെത്തി ഉടന്‍ തന്നെ വിവാഹിതനായിരുന്നു. ഇതേ പാത തന്നെയാണോ മോഹന്‍ലാലിന്റെ മകനും പിന്തുടരുന്നത് എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Other News in this category4malayalees Recommends