കോഴിക്കോട്: ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 250 കുട്ടികള്‍ക്ക് സ്കോളര്‍ ഷിപ്പുകള്‍ വിതരണം ചെയ്തു. കോഴിക്കോട്ട് എമറാള്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ജനില്കുമാറാണ് സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചത്.
അയ്യായിരം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടും സ്കോളര്‍ഷിപ്പ് വിതരണം നടന്നത്. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് നോര്‍ത്ത് റീജ്യണല്‍ മാനേജര്‍ ഗോകുല്‍ദാസ്, മാര്‍ക്കറ്റിങ് സോണല്‍ മാനേജര്‍ നിഷാദ്, റീജ്യണല്‍ മാനേജര്‍ മഹേഷ്, എച്ച്ആര്‍ എജിഎം എല്‍ദോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എല്ലാ വര്‍ഷവും നടത്തിവരുന്ന സ്കോളര്‍ഷിപ്പ് വിതരണം കേരളത്തിലെ എല്ലാ ബ്രാഞ്ചുകളുടെ കീഴിലും നടന്ന് വരികയാണ്.