അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി അതിഗുരുതരം, പുറംലോകമറിയാത്ത വെളിപ്പെടുത്തലുകളുമായി രാമചന്ദ്രന്റെ ഭാര്യ, വെളിപ്പെടുത്തലുകള്‍ ഇതാദ്യം

അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി അതിഗുരുതരം, പുറംലോകമറിയാത്ത വെളിപ്പെടുത്തലുകളുമായി രാമചന്ദ്രന്റെ ഭാര്യ, വെളിപ്പെടുത്തലുകള്‍ ഇതാദ്യം

ദുബായ്: ഭര്‍ത്താവിനെ ജയിലില്‍ നിന്നിറക്കാന്‍ ഇന്ദിര ഒറ്റയാള്‍ പോരാട്ടം തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഇതുവരെയും ആരുടെയും സഹായം തേടിയിവര്‍ പോയില്ല. എന്നാല്‍ ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ ഇന്ദിര പങ്ക് വയ്ക്കുന്നു. 21 മാസമായി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് ഇന്ദിര പറയുന്നത്. ജയിലില്‍ നിന്ന് കഴിഞ്ഞാഴ്ച ആശുപത്രിയില്‍ കൊണ്ടുപോയത് വീല്‍ ചെയറിലാണ്. അറുപത്തെട്ട് വയസുളള തനിയ്ക്കും പല ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ദുബായിലെ ഒരു പ്രമുഖ മാധ്യമത്തോട് അവര്‍ വെളിപ്പെടുത്തി. ആദ്യമായാണ് തന്റെ ആശങ്കകള്‍ അവര്‍ ഒരു മാധ്യമവുമായി പങ്ക് വയ്ക്കുന്നത്. ഭര്‍ത്താവിനെ പുറം ലോകത്തെത്തിക്കാന്‍ താന്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കി. ചില ബാങ്കുകള്‍ തനിയ്‌ക്കെതിരെയും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. താനും ജയിലിലാകാന്‍ സാധ്യതയുണ്ട്. വാടക കൊടുക്കാന്‍ പോലും വരുമാനമില്ല. താന്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ ഇടപെട്ടിരുന്നില്ല. 2015ല്‍ 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതോടെയാണ് ജീവിതം തകിടം മറിഞ്ഞത്. പൊലീസുകാര്‍ അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ ഉടന്‍ മടങ്ങിയെത്തുമെന്നാണ് കരുതിയത്. അറസ്റ്റിലായ വാര്‍ത്ത പടര്‍ന്നതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. 1990ലെ കുവൈറ്റ് യുദ്ധകാലത്ത് ബിസിനസ് തകര്‍ന്നതാണ്. വീണ്ടും ദുബായില്‍ ബിസിനസ് പടുത്തുയര്‍ത്തി. സഹായിക്കാമെന്ന് പറഞ്ഞെത്തുന്നവര്‍ കോടികള്‍ ആവശ്യപ്പെടുന്നുവെന്നും ഇന്ദിര വ്യക്തമാക്കുന്നു. രാമചന്ദ്രന്‍ ജയിലായതോടെ തൊഴിലാളികള്‍ ശമ്പള കുടിശിക ആവശ്യപ്പെട്ട് രംഗത്തെത്തി. നിരവധി പേര്‍ കള്ളക്കളികള്‍ നടത്തി. ജീവനക്കാരുടെ ശമ്പള കുടിശിക നല്‍കാന്‍ അഞ്ച് മില്യന്‍ വില വരുന്ന വജ്രം വെറും 1.5 മില്യന്‍ ദിര്‍ഹത്തി്‌ന വില്‍ക്കേണ്ടി വന്നു. നിലവിലുളള സ്വത്തുക്കള്‍ വില്‍ക്കാനും കഴിയുന്നില്ല. 3.5 ബില്യന്‍ ദിര്‍ഹത്തിന്റെ വിറ്റ് വരവുണ്ടായിരുന്ന സ്ഥാപനമാണ് അറ്റ്‌ലസ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ യുഎഇയിലെ പത്തൊമ്പത് ശാഖകള്‍ക്ക് പുറമെ സൗദി അറേബ്യ, കുവൈറ്റ്, ദോഹ, മസ്‌ക്കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും പൂട്ടുവീണു. മറ്റൊരു ചെക്ക് കേസില്‍ മകളും മരുമകനും അറസ്റ്റിലായതും വിനയായി. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന 35 മില്യന്‍ ദിര്‍ഹം ഉപയോഗിച്ച് ബാങ്കുകളുമായി താത്ക്കാലിക ഇടപാടുകള്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ്. വായ്പ നല്‍കിയ 22 ബാങ്കുകളില്‍ പത്തൊമ്പതെണ്ണം നിയമനടപടികള്‍ തത്ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാമെന്ന് സമ്മതിച്ചു. മൂന്ന് ബാങ്കുകള്‍ കൂടി വിട്ടുവീഴ്ച ചെയ്താല്‍ രാമചന്ദ്രനെ ഉടന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയും ഇവര്‍ പങ്ക് വയ്ക്കുന്നു.

Other News in this category4malayalees Recommends