ടൊവിനോയെ പൊളിച്ചടുക്കാന്‍ ശ്രമിച്ച സഹപാഠിക്ക് തിരിച്ച് പണികൊടുത്ത് താരം

ടൊവിനോയെ പൊളിച്ചടുക്കാന്‍ ശ്രമിച്ച സഹപാഠിക്ക് തിരിച്ച് പണികൊടുത്ത് താരം
ടൊവിനോ തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ടൊവിനോയുടെ തമാശനിറഞ്ഞതും വിനയത്തോട് കൂടിയതുമായ സംസാരം ആളുകള്‍ക്ക് വളരെ ഇഷ്ടവുമാണ്. താരം ഈ നിലയിലേക്ക് വളര്‍ന്ന് വന്ന കഷ്ടപ്പാടിനെക്കുറിച്ച് പലതവണ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ടൊവിനോയെ പരീക്ഷിക്കാന്‍ ബാല്യകാല സുഹൃത്ത് നടത്തിയ ശ്രമത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരും സെഷ്യല്‍ മീഡിയയുമെല്ലാം ചര്‍ച്ച ചെയ്യുന്നത്. പ്രമുഖ റേഡിയോ ചാനലാണ് താരത്തിന്റെ സുഹൃത്തിന് ഇത്തരമൊരു അവസരം നല്‍കിയത്.

താരമായി മാറിയെങ്കിലും വന്ന വഴി മറക്കുന്ന ആളല്ല താനെന്ന് ടൊവിനോ തോമസ് തെളിയിക്കുകയായിരുന്നു ഈ സംഭവത്തിലൂടെ പഴയ സഹപാഠി വിളിച്ചപ്പോള്‍ താരം തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല പഴയ കാല ഓര്‍മ്മകളും പങ്കുവെച്ചു. ആദ്യം ടൊവിനോയ്ക്ക് ആളെയത്ര പിടികിട്ടിയില്ല. പിന്നീട് സഹപാഠി നല്‍കിയ ക്ലൂവിലൂടെ ആളെ തിരിച്ചറിയാന്‍ താരത്തിന് കഴിഞ്ഞു. പ്ലസ്ടു വില്‍ ഒരുമിച്ച് പഠിച്ചിരുന്നതും അക്കാലത്തെ ഓര്‍മ്മകളുമൊക്കെ ഇരുവരും പങ്കുവെച്ചു.

പ്ലസ് വണ്‍ മുതല്‍ സഹപാഠിയായ വിന്‍സിയോടൊപ്പം ചവിട്ടു നാടകം പഠിക്കാന്‍ ടൊവിനോയും പോയിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് പഠനം നിന്നു പോവുകയായിരുന്നു. ചവിട്ടു നാടകം പഠിക്കാന്‍ പോവുന്നതിനിടയില്‍ ആശസാനെ പാമ്പ് കടിച്ചതിനെത്തുടര്‍ന്ന് പരിശീലനം മുടങ്ങിപ്പോവുകയായിരുന്നു.

സഹപാഠി ഇപ്പോള്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുകയാണ്.

Other News in this category4malayalees Recommends