പിന്നീട് മാധ്യമങ്ങളിലൂടെയാണ് ആ പ്രചരണം തെറ്റാണെന്ന് തെളിയുന്നത്. അനുഭവിച്ചതിന് പകരമാവില്ലെന്ന് അറിയാമെങ്കിലും കൊച്ചി മെട്രോ അധികൃതര്‍ എല്‍ദോയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചത് പ്രശംസനീയമാണ്.എല്‍ദോയ്ക്ക് 2000 രൂപയുടെ മെട്രോ ട്രെയിന്‍ ടിക്കറ്റ് കെഎംആര്‍എല്‍ നല്കി.അങ്കമാലി സ്വദേശിയാണ് എല്‍ദോ. കൊച്ചി മെട്രോയിലെ 'പാമ്പ്' എന്ന തലക്കെട്ടോടെ സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയില്‍ കിടന്നു പോയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഡിസബിലിറ്റി കമ്മീഷണര്‍ ഡോ. ജി ഹരികുമാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി ഹരികുമാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.