മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ ; ഒട്ടേറെ സവിശേഷതകള്‍

മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ ; ഒട്ടേറെ സവിശേഷതകള്‍
മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ എത്തി. 5000എംഎഎച്ച് ബാറ്ററിയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ മോട്ടോ ഇ നിരയില്‍ തന്നെ ഏറ്റവും വലുതാണ്. 5.5 ഇഞ്ച് ഡിസ് പ്ലേയിലാണ് മോട്ടോ ഇ പ്ലസിനുള്ളത്. 9,999 രൂപയാണ് വില.മോട്ടോ ജി5ന് സമാനമായ രൂപഘടനയാണ് മോട്ടോ ഇ4 പ്ലസിന്റെത്. മോട്ടോ ഇ4 പ്ലസിന്റെ ഹോം ബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഈ വിലയില്‍ ലഭിക്കുന്ന ഫോണുകളില്‍ ഈ പ്രത്യേക വിരളമാണ്.

181 ഗ്രാം ഭാരം മാത്രമുളള വളരെ കനം കുറഞ്ഞ രൂപത്തിലാണ് ഇ4 പ്ലസ് ലഭിക്കുക. 720x1280 പിക്‌സല്‍ റെസല്യൂഷനാണ് ഫോണിന്. മീഡിയടെക് എംടി6737 പ്രൊസസറാണ് ഫോണിനുളളത്. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി റെയര്‍ ക്യാമറ , 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.ഷിയോമി റെഡ്മീ നോട്ട് 4, നോക്കിയോ 3 എന്നിവയായിരിക്കും മോട്ടോ ഇ4 പ്ലസിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളികള്‍.

Other News in this category



4malayalees Recommends