തുച്ഛമായ വിലയില്‍ ജിയോ പുതിയ ഫീച്ചര്‍ ഫോണ്‍ രംഗത്ത്: പുതിയ ഓഫറും രംഗത്ത്, സൗജന്യ കോളും ഡാറ്റയും

തുച്ഛമായ വിലയില്‍ ജിയോ പുതിയ ഫീച്ചര്‍ ഫോണ്‍ രംഗത്ത്: പുതിയ ഓഫറും രംഗത്ത്, സൗജന്യ കോളും ഡാറ്റയും
മുംബൈ: മറ്റ് കമ്പനിക്കാരെ പ്രതിസന്ധിയിലാക്കി ജിയോ വമ്പിച്ച ഓഫറുമായി രംഗത്ത്. പുതിയ ഫോണും ജിയോ പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. പൂര്‍ണമായും സൗജന്യമായാണ് ഫോണുകള്‍ നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫോണ്‍ ലഭിക്കണമെങ്കില്‍ 1,500 രൂപ സെക്യൂരിറ്റി നല്‍കണം.സൗജന്യ കോളും ഡാറ്റയും ഒരുക്കുന്നുണ്ട്.

ജിയോ ഫോണില്‍ നിന്നുള്ള വോയ്‌സ് കോളുകള്‍ എല്ലാം സൗജ്യന്യമായിരിക്കുമെന്നാണ് പറയുന്നത്. ഫോണില്‍ 22 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 15 മുതല്‍ ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപ നിരക്കില്‍ ഡേറ്റാ നല്‍കും. പരിധിയില്ലാത്ത ഡാറ്റയോടും വോയ്‌സ് കോളിനോടും ഒപ്പം എസ്എംഎസും സൗജന്യമാണെന്നും അംബാനി അറിയിച്ചു.


Other News in this category4malayalees Recommends