അഡ്വ. മാതാദാസ് ഒറ്റ തൈക്കല്‍ നിര്യാതനായി

അഡ്വ. മാതാദാസ് ഒറ്റ തൈക്കല്‍ നിര്യാതനായി
ചിക്കാഗോ: ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഇടവകാംഗം അഡ്വ. മാതാദാസ ്ഒറ്റതൈക്കല്‍ (48) ജൂലൈ 22 ശനിയാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ചിങ്ങവനം ഒറ്റതൈക്കല്‍ പരേതനായ മാര്‍ക്കോസ്തരകന്റെയും തങ്കമ്മയുടെയും മകനാണ്മാതാദാസ്. എരുമേലി പുല്ലാപ്പള്ളില്‍ ജേക്കബിന്റെയും ത്രേസിയാമ്മയുടെയും മകളായ ജെനിമോള്‍ ആണ് ഭാര്യ.

മക്കള്‍ :എലൈന്‍ , മാര്‍ക്ക്, ജേക്കബ് .

സഹോദരങ്ങള്‍ :സത്യദാസ് (കെനിയ), യേശുദാസ് (ലൈബീരിയ), ദാസ്പ്രകാശ് (കെനിയ) .

സഭാ,സാമുദായിക ,സാമൂഹികരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു മാതാദാസ്. ചിക്കാഗോ ക്‌നാനായ കാത്തോലിക്‌സൊസൈറ്റിയുടെ ലെജിസ്ലേറ്റീവ് / ലെയ്‌സണ്‍ ബോര്‍ഡ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് .

ജൂലൈ30 ഞായറാഴ്ച ചിക്കാഗോ മെയ്വുഡ്‌സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ( 611 Maple St, Maywood, IL 60153) രാവിലെ 11 മുതല്‍ 3 30 PM വരെപൊതുദര്‍ശനം നടത്തപ്പെടും

ജൂലൈ 31 തിങ്കളാഴ്ചരാവിലെ 9 30 നു സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം ഹില്‍സൈഡിലുള്ള ക്വീന്‍ ഓഫ്‌ഹെവന്‍ സെമിത്തേരിയില്‍( 1400 S Wolf Rd, Hillside, IL 60162) സംസ്‌കാരം നടക്കും

Other News in this category4malayalees Recommends