ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ബംബര്‍ ലോട്ടറി: 74 രൂപയ്ക്ക് കോംബോ വൗച്ചര്‍

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ബംബര്‍ ലോട്ടറി: 74 രൂപയ്ക്ക് കോംബോ വൗച്ചര്‍
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് എന്തുകൊണ്ടും ബംബര്‍ ലോട്ടറിയടിച്ചപ്പോലെയാണ്. ജിയോയുമായി മത്സരിക്കുന്ന ബിഎസ്എന്‍എല്‍ നിരവധി ഓഫറുകളാണ് രംഗത്തിറക്കുന്നത്. രാഖി പെ സൗഗാത്ത് എന്ന പേരില്‍ 74 രൂപയുടെ കോംബോ വൗച്ചര്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 1 ജിബി ഡാറ്റ, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 74 രൂപ ടോക്ക്‌ടൈം എന്നിവ 74 രൂപയുടെ വൗച്ചറിനൊപ്പം ഉണ്ടാവും.

ആഗസ്റ്റ് 3 ന് ഈ ഓഫര്‍ പുറത്തിറക്കും. 12 ദിവസമായിരിക്കും ഓഫര്‍ കാലപരിധി. 189 രൂപ, 289 രൂപ, 389 രൂപ തുടങ്ങി 18 ശതമാനത്തോളം അധികം ടോക്ടൈമും 1ജിബി ഡാറ്റയും നല്‍കുന്ന നിരവധി കോംബോ ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ രംഗത്തിറക്കിയിട്ടുള്ളത്.


Other News in this category4malayalees Recommends