കടലാസില്‍ പൊതിഞ്ഞ് പലഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മരണം തൊട്ടരികെ, ക്യാന്‍സറിന് കാരണമാകാമെന്ന് പഠനം

കടലാസില്‍ പൊതിഞ്ഞ് പലഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മരണം തൊട്ടരികെ, ക്യാന്‍സറിന് കാരണമാകാമെന്ന് പഠനം
പലഹാരം കടലാസില്‍ പൊതിഞ്ഞാണ് പലരും കഴിക്കുന്നത്. ഇത്തരം പത്രക്കടലാസുകള്‍ നിങ്ങള്‍ക്ക് തരുന്നതെന്താണെന്ന് അറിയാമോ? ഇങ്ങനെ പൊതിഞ്ഞ പലഹാരങ്ങള്‍ കഴിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഭഷ്യ സുരക്ഷാ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരേയും ഞെട്ടിക്കും. ഇങ്ങനെ ഭക്ഷണം കഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ആഹാര സാധനങ്ങള്‍ അച്ചടിച്ച കടലാസില്‍ പൊതിയുമ്പോള്‍ കടലാസിലെ ഈയം പുറത്ത് വരുന്നു. ഈ ഈയവും ആഹാരത്തിനൊപ്പം ശരീരത്തില്‍ കടക്കുന്നു. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഈയം ശരീരത്തില്‍ കടക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, പെരുമാറ്റവൈകല്യം, ചിന്താശേഷിക്കുറവ്, മറവി, അലസത, എന്നിവയ്ക്കും കാരണമാകുന്നു. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം.


Other News in this category4malayalees Recommends