അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ചിക്കാഗോയില്‍

അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ചിക്കാഗോയില്‍

ചിക്കാഗോ: അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ചിക്കാഗോയില്‍ സന്ദര്‍ശനത്തിന് എത്തി. ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തേലപ്പിള്ളില്‍ റവ. ഡീക്കന്‍ അനീഷ് സ്‌കറിയയുടെ പട്ടംകൊട ശുശ്രൂഷയോടനുബന്ധച്ചാണു അഭി: തിരുമേനി ചിക്കാഗോയില്‍ എത്തിയിരിക്കുന്നത്.


വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന തിരുമേനിയെ ഇടവകക്കുവേണ്ടി വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ, സഹവികാരി ബഹു: ബിജുമോന്‍ അച്ചന്‍, ബഹു: വര്‍ഗീസ് പോള്‍ അച്ചന്‍, ബഹു: അനീഷ് ശെമ്മാശ്ശന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഏലിയാസ് പുത്തൂക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

2017 ഓഗസ്റ്റ് 5 ശനിയാഴ്ച ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടക്കുന്ന പട്ടംകൊട ശ്രുശ്രൂഷ അഭി: തിരുമനസ്സുകൊണ്ട് നിര്‍വ്വഹിക്കുന്നതാണ്.

Other News in this category



4malayalees Recommends