റവ. ഫാ. എം.റ്റി. തോമസ് നിര്യാതനായി

റവ. ഫാ. എം.റ്റി. തോമസ് നിര്യാതനായി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക മുന്‍ അംഗവും 1982 മുതല്‍ 1996 വരെ മഹാഇടവകയുടെ സണ്ഡേസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററും പിന്നീട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കത്താ ഭദ്രാസനത്തിന്റെ സെക്രട്ടറിയുമായിരുന്ന റവ. ഫാ. എം.റ്റി

കുവൈറ്റ് എയര്‍വെയിസില്‍ ജീവനക്കാരനായിരിക്കെ, കല്‍ക്കത്താ ഭദ്രസനത്തിന്റെ ഡോ. സ്‌തേഫാനോസ് മാര്‍ തെവേദോസിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കുവൈറ്റില്‍ വെച്ച് 1995ല്‍ വൈദീകപ്പട്ടം സ്വീകരിച്ച അച്ചന്‍ കല്‍ക്കത്താ ഭദ്രാസനത്തിലും തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിലും സേവനമനുഷ്ഠിക്കുകയുണ്ടായി.

അച്ചന്റെ ഭൗതികശരീരം ഓഗസ്റ്റ് 6, ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കോലഞ്ചേരി ട്രിനിറ്റി ഓള്‍ഡ് ഏജ് ഹോമിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചക്ക് 1 മണിക്ക് ആലുവ കോളേജ് ഹില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തും. മലങ്കര സഭയുടെ അങ്കമാലി ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

Other News in this category4malayalees Recommends