സ്‌കൂളില്‍ പോയ 17 കാരി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു ; നാലുപേര്‍ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ ; യുവാക്കള്‍ തടഞ്ഞുവച്ച് ആക്രമിക്കുകയും കഴുത്തുമുറിച്ച് രക്ഷപ്പെട്ടെന്നും വീട്ടുകാര്‍

സ്‌കൂളില്‍ പോയ 17 കാരി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു ; നാലുപേര്‍ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ ; യുവാക്കള്‍ തടഞ്ഞുവച്ച് ആക്രമിക്കുകയും കഴുത്തുമുറിച്ച് രക്ഷപ്പെട്ടെന്നും വീട്ടുകാര്‍
യുവാക്കള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കൗമാരക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.യുപിയിലെ ബല്ലിയയിലാണ് സംഭവം.17 കാരിയാണ് കൊല്ലപ്പെട്ടത്.പെണ്‍കുട്ടിയെ നാലു യുവാക്കള്‍ കഴിഞ്ഞ ആറു മാസമായി ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.ഗ്രാമമുഖ്യമന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് സംശയം.സൈക്കിളില്‍ സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ നാലു യുവാക്കള്‍ തടഞ്ഞുവച്ച് ആക്രമിച്ചെന്നും നിലത്ത് തള്ളിയിട്ട് കഴുത്തുമുറിച്ച ശേഷം കടന്നുകളഞ്ഞെന്നും വീട്ടുകാര്‍ പരാതിപ്പെടുന്നു.ഗ്രാമമുഖ്യന്റെ മകനെ പോലീസ് പിടികൂടി.മൂന്നുപേര്‍ ഒളിവിലാണ് .പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ യുവാക്കള്‍ പതിവായി ശല്യപ്പെടുത്തി.അശ്ലീലം പറഞ്ഞു.ഇതിനെ കുറിച്ച് ഗ്രാമ മുഖ്യനോട് പരാതി പറഞ്ഞിരുന്നു.മകളുടെ പഠിപ്പും ഇവരുടെ ശല്യം കാരണം നിര്‍ത്തി.എന്നാല്‍ പഠനം തുടരാന്‍ തീരുമാനിച്ച മകള്‍ സ്‌കൂളിലേക്ക് വീണ്ടും പോയപ്പോഴാണ് ആക്രമണത്തിന് ഇരയായതെന്നു കുടുംബം പറയുന്നു.

Other News in this category4malayalees Recommends