പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിപേര്‍ പീഡിപ്പിച്ചു: രണ്ട് സ്ത്രീകളും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍, പീഡിപ്പിച്ചവരില്‍ സീരിയല്‍ രംഗത്തെ പ്രമുഖനും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിപേര്‍ പീഡിപ്പിച്ചു: രണ്ട് സ്ത്രീകളും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍, പീഡിപ്പിച്ചവരില്‍ സീരിയല്‍ രംഗത്തെ പ്രമുഖനും
കൊച്ചുകുട്ടി രണ്ടര വര്‍ഷമായി പീഡിപ്പിക്കെപ്പടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. പെണ്‍കുട്ടിയെ പലര്‍ക്കുമായി കാഴ്ചവെച്ച പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ സ്ത്രീകള്‍. ഇതില്‍ സീരിയല്‍ രംഗത്തുള്ളവരുെ ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

വിളപ്പില്‍ശാല സ്വദേശി ശ്രീകല(40), അരുവിപ്പാറ സ്വദേശി ഷാഹിതാ ബീവി(45), മാറനല്ലൂര്‍ ചീനിവിള സദാശിവന്‍(64), വെള്ളനാട് സ്വദേശി സുമേഷ്(26), പെണ്‍കുട്ടിയുടെ കാമുകന്‍ വിളപ്പില്‍ശാല സ്വദേശി വിഷ്ണുസാഗര്‍(28) എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഏഴുമാസം ഗര്‍ഭിണിയാണെന്നും, കാമുകനായ വിഷ്ണുസാഗറിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി വിളപ്പില്‍ശാല പോലീസിനെ സമീപിച്ചതോടെയാണ് പെണ്‍വാണിഭ സംഘത്തെക്കുറിച്ചും, വര്‍ഷങ്ങള്‍ നീണ്ടുനിന്ന പീഡനത്തെക്കുറിച്ചും പുറത്തറിയുന്നത്. ഏകദേശം 50 ഓളം പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചതായിട്ടാണ് അറിയുന്നത്.

ദളിത് പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന ശ്രീകലയാണ് ആദ്യം പെണ്‍കുട്ടിയെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ശ്രീകല പലര്‍ക്കു മുന്നിലും കാഴ്ചവെച്ചത്. ശ്രീകലയുടെ സുഹൃത്തായ സുമേഷാണ് ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തത്.

ഓട്ടോ ഡ്രൈവറായ സദാശിവനാണ് പലയിടങ്ങളിലേക്കും പെണ്‍കുട്ടിയെയും ശ്രീകലയെയും കൊണ്ടുപോയിരുന്നത്. ഇതിനിടെ സദാശിവനും സുമേഷും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends