ജീന്‍പോള്‍ ലാലിനും ശ്രീനാഥ് ഭാസിയ്ക്കും എതിരായ പരാതിയില്‍ നിന്ന് നടി പിന്മാറി ; ഒത്തുതീര്‍പ്പാക്കി ?r

ജീന്‍പോള്‍ ലാലിനും ശ്രീനാഥ് ഭാസിയ്ക്കും എതിരായ പരാതിയില്‍ നിന്ന് നടി പിന്മാറി ; ഒത്തുതീര്‍പ്പാക്കി ?r
സംവിധായകന്‍ ജീന്‍പോള്‍ ലാല്‍,നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരായ പരാതിയില്‍ നിന്ന് യുവ നടി പിന്മാറി.ഹണി-ബി 2എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പരാതി നല്‍കിയത്.

എന്നാല്‍ പരാതി പിന്‍വലിക്കുകയാണെന്നാണ് നടി ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുറത്തുവച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും രണ്ട് പേജ് വരുന്ന സത്യവാങ്മൂലത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് നടി പരാതിയില്ലെന്ന സത്യവാങ്മൂലം നല്‍കിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് നടിയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.Other News in this category4malayalees Recommends