കള്ളക്കേസില്‍ കുടുങ്ങി കാജല്‍ അഗര്‍വാള്‍: 2.5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന പരാതി വ്യാജം, ഹൈക്കോടതി പിഴവിധിച്ചു

കള്ളക്കേസില്‍ കുടുങ്ങി കാജല്‍ അഗര്‍വാള്‍: 2.5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന പരാതി വ്യാജം, ഹൈക്കോടതി പിഴവിധിച്ചു
മുംബൈ: തെന്നിന്ത്യന്‍ സൂപ്പര്‍ ഗേള്‍ കാജല്‍ അഗര്‍വാള്‍ കള്ളക്കേസില്‍ കുരുങ്ങി. കരാര്‍ കാലാവധി കഴിഞ്ഞശേഷം വിവിഡി ആന്റ് സണ്‍സ് എന്ന കമ്പനി തന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇതിന് 2.5 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് താരം നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നടിക്ക് തിരിച്ചടി നല്‍കുകയായിരുന്നു.


നടി നല്‍കിയ പകര്‍പ്പാവകാശം സംബന്ധിച്ച കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടിക്ക് മദ്രാസ് ഹൈക്കോടത് പിഴ വിധിച്ചത്. നടി ആരോപിച്ച കമ്പനി കരാര്‍ ലംഘനമോ പകര്‍പ്പവകാശ ലംഘനമോ നടത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.


Other News in this category4malayalees Recommends