പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 പേര്‍ ആശുപത്രിയില്‍ മരിച്ചു ;കുടിശികയെന്ന പേരില്‍ ഓക്‌സിജന്‍ സപ്ലെ നിര്‍ത്തിയത് കൊണ്ടെത്തിച്ചത് വലിയ ദുരന്തത്തിലേക്ക് ; സ്വന്തം മണ്ഡലത്തിലായിട്ടും യോഗി ആദിത്യനാഥ് എത്തിയത് ദിവസങ്ങള്‍ക്ക് ശേഷം !

പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 പേര്‍ ആശുപത്രിയില്‍ മരിച്ചു ;കുടിശികയെന്ന പേരില്‍ ഓക്‌സിജന്‍ സപ്ലെ നിര്‍ത്തിയത് കൊണ്ടെത്തിച്ചത് വലിയ ദുരന്തത്തിലേക്ക് ; സ്വന്തം മണ്ഡലത്തിലായിട്ടും യോഗി ആദിത്യനാഥ് എത്തിയത് ദിവസങ്ങള്‍ക്ക് ശേഷം !

യുപിയിലെ ഗൊരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ ഈ ദുരന്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒരിക്കലും കൈയ്യൊഴിയാനാകില്ല.സ്വകാര്യ കമ്പനി കുടിശ്ശികയുണ്ടെന്ന പേരില്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെ 30 കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ സംഭവത്തിന് നല്‍കുന്നില്ല.ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് മുഖ്യമന്ത്രി സ്വന്തം മണ്ഡലമായിട്ടു കൂടി ഇവിടെയെത്തുന്നത്.

ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ 30 പിഞ്ചുകുട്ടികള്‍ അടക്കം അറുപത് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദ്രവീകൃത ഓക്‌സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഓക്‌സിജന്‍ വിതരണം നിലയ്ക്കാന്‍ കാരണം വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള 67 ലക്ഷം രൂപ നല്‍കാത്തതാണെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു.തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളിലായി 60 പേര്‍ മരിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ട ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഓക്‌സിജന്‍ ലഭ്യതക്കുറവല്ല മരണത്തിന് കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇന്നലെ ഏഴുപേര്‍ മരിച്ചെന്നും വിവിധ രോഗകാരണങ്ങള്‍ മൂലമാണ് അവര്‍ മരിച്ചതെന്നും ഓക്‌സിജന്‍ വിതരണത്തില്‍ തടസമൊന്നും ഉണ്ടായിട്ടില്ലെന്നും സംഭവത്തില്‍ നിന്ന് തലയൂരാനായി അധികൃതര്‍ നിരത്തുന്ന വാദം.

മജിസ്‌ട്രേറ്റ് തല അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്നും ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഏഴു കുട്ടികള്‍ മാത്രമാണ് ഇതുവരെ മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Other News in this category4malayalees Recommends