ട്രംപും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷം ; പോര്‍വിളി ശക്തം ; യുഎസ് സൈന്യം ആക്രമണത്തിന് സജ്ജമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷം ; പോര്‍വിളി ശക്തം ; യുഎസ് സൈന്യം ആക്രമണത്തിന് സജ്ജമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണകൂടവും പരസ്പരം പോര്‍വിളിക്കുകയാണ്.യുഎസ് സൈന്യം ആക്രമണത്തിന് സജ്ജമായെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.കൊറയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണ് ട്രംപ് നയിക്കുന്നതെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.ന്യൂജഴ്‌സിയിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ കഴിയുന്ന ട്രംപ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.' സൈനീക പ്രതിവിധി സജ്ജമാണ്,ആസന്നമാണ്.ഉത്തരകൊറിയ മണ്ടത്തരം കാട്ടിയാല്‍ കിം ജോങ് ഉന്‍ മറ്റൊരു വഴി തേടുമെന്നാണ് പ്രതീക്ഷ,ട്വീറ്റില്‍ പറഞ്ഞു.

അമേരിക്കയ്‌ക്കെതിരെ ഉത്തര കൊറിയ ആദ്യ ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷത പാലിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ പത്രം മുഖപ്രസംഗത്തില്‍ പറയുന്നത്.വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ഇരു രാജ്യങ്ങളോടും ചൈന അഭ്യര്‍ത്ഥിച്ചു.

യുഎസ് പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷമാക്കി നാലു മധ്യദൂര മിസൈലുകള്‍ ഈ മാസം മധ്യത്തോടെ സജ്ജമാക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചിരുന്നു.എന്നാല്‍ ഗുവാമില്‍ കൈവച്ചാല്‍ മുമ്പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക എന്ന് ട്രംപ് പ്രതികരിച്ചിരുന്നു.

Other News in this category4malayalees Recommends