ഡിജിപിയോട് പറഞ്ഞത് പരാതിയായി കണക്കാക്കാന്‍ പറ്റില്ല: ദിലീപ് വാട്‌സ്ആപ്പിലൂടെയാണ് വിവരം കൈമാറിയത്, പോലീസിന്റെ മറുപടിയിങ്ങനെ

ഡിജിപിയോട് പറഞ്ഞത് പരാതിയായി കണക്കാക്കാന്‍ പറ്റില്ല: ദിലീപ് വാട്‌സ്ആപ്പിലൂടെയാണ് വിവരം കൈമാറിയത്, പോലീസിന്റെ മറുപടിയിങ്ങനെ
കൊച്ചി: പള്‍സര്‍സുനി തന്നെ വിളിച്ചതും ഭീഷണിപ്പെടുത്തിയതുമെല്ലാം ഡിജിപിയോട് അന്നു തന്നെ പറഞ്ഞിരുന്നുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഇതിനു മറുടിയുമായി പോലീസ് അധികൃതര്‍ രംഗത്തെത്തി. ദിലീപ് വാട്‌സ്ആപ്പിലൂടെയാണ് ഇക്കാര്യം ഡിജിപിക്ക് കൈമാറിയത്. ഇത് പരാതിയായി കണക്കാക്കാന്‍ പറ്റില്ലെന്ന് പോലീസ് പറയുന്നു. മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ വിളിച്ചത്. ഏപ്രില്‍ 22നാണ് പരാതി നല്‍കിയത്.

വിളിച്ച അന്നു തന്നെ വാട്‌സ് ആപ്പില്‍ അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാകില്ല. വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കുമെന്നും പൊലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയത് പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചതിനാലാണെന്ന് ആരോപണമുണ്ടായിരുന്നു. ജാമ്യാപേക്ഷയിലൂടെയാണ് ഇക്കാര്യം ദിലീപ് ഇപ്പോള്‍ അറിയിച്ചത്.

Other News in this category4malayalees Recommends