യുഎഇയില്‍ രഹസ്യമായി വേശ്യാവൃത്തി നടത്തി വന്നിരുന്ന ഫഌറ്റില്‍ കവര്‍ച്ച നടത്തുകയും ഒരു യുവതിയെ ബലാല്‍സംഗം നടത്തുകയും ചെയ്ത സംഘം പിടിയില്‍

യുഎഇയില്‍ രഹസ്യമായി വേശ്യാവൃത്തി നടത്തി വന്നിരുന്ന ഫഌറ്റില്‍ കവര്‍ച്ച നടത്തുകയും ഒരു യുവതിയെ ബലാല്‍സംഗം നടത്തുകയും ചെയ്ത സംഘം പിടിയില്‍
ദുബായ്: രഹസ്യമായി വേശ്യവൃത്തി നടത്തി വന്നിരുന്ന ഫഌറ്റ് കൊള്ളയടിക്കുകയും ഒരു യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒമ്പത് പേര്‍ പിടിയിലായി. ഇതില്‍ അഞ്ച് പേര്‍ സ്വദേശികളും നാല് പേര്‍ ഏഷ്യാക്കാരുമാണ്.

അല്‍വഹീദ് പ്രവിശ്യയിലെ ഒരു ഫഌറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്നത് ആറ് സ്ത്രീകളും ഒരു പുരുഷനുമാണ്. കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസില്‍ താമസക്കാര്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ താമസിച്ചിരുന്ന സ്ത്രീകള്‍ വേശ്യാവൃത്തി നടത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഇവിടെ വേശ്യാവൃത്തി നടക്കുന്നുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് ഇവിടെ കയറി അക്രമവും മോഷണവും നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. 4500 ദിര്‍ഹവും 62 മൊബൈല്‍ ഫോണും ഇവിടെ നിന്ന് മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു.
Other News in this category4malayalees Recommends