അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഇന്ത്യ സന്ദര്‍ശിക്കുന്നു, നവംബര്‍ 28 മുതല്‍ മുപ്പത് വരെയാണ് സന്ദര്‍ശനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഇന്ത്യ സന്ദര്‍ശിക്കുന്നു, നവംബര്‍ 28 മുതല്‍ മുപ്പത് വരെയാണ് സന്ദര്‍ശനം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്ഞറ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഇന്ത്യാസന്ദര്‍ശനത്തിനെത്തുന്നു. ഇന്ത്യയില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തുന്നത്. നവംബര്‍ 28മുതല്‍ മുപ്പത് വരെയാണ് ഹൈദരാബാദില്‍ ആഗോള സംരംഭക ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും അമേരിക്കയും ചേര്‍ന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് ഇവാന്‍കയാണ്. ആഗോളതലത്തില്‍ തന്നെ വനിത സംരംഭകര്‍ക്ക് പിന്തുണ നല്‍കാനാണ് ഇവാന്‍ക അമേരിക്കന്‍ സംഘത്തെ നയിക്കുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശക കൂടിയാണ് ഇവാന്‍ക. കഴിഞ്ഞ ജൂണില്‍ വൈറ്റ് ഹൗസില്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉച്ചകോടി തീരുമാനിച്ചത്.

Other News in this category4malayalees Recommends