നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ ക്രൂശിക്കുന്നത് നിര്‍ത്തണമെന്ന് മാധ്യമങ്ങളോട് വെള്ളാപ്പള്ളി, എസ്എന്‍ഡിപിയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി

നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ ക്രൂശിക്കുന്നത് നിര്‍ത്തണമെന്ന് മാധ്യമങ്ങളോട് വെള്ളാപ്പള്ളി, എസ്എന്‍ഡിപിയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണം എന്ന് വെള്ളാപ്പള്ളി പറയുന്നു. ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുത്. നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല ഇവിടത്തെ പ്രശ്നം എന്ന് വെള്ളാപ്പള്ളി പറയുന്നു. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി മറ്റ് അനീതികളും അക്രമങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെടുന്നത്.

ദിലീപിനെ വിമര്‍ശിക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്ന രീതിയിലും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. റേറ്റിങ് കൂട്ടുന്നതിന് വേണ്ടിയാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നാണ് ആക്ഷേപം. എസ്എന്‍ഡിപിയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. എസ്എന്‍ഡിപിയിലെ കൂട്ടായ്മ തകര്‍ക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം.

Other News in this category



4malayalees Recommends