റിന്‍സിക്ക് സംഭവിച്ചതെന്ത്? റിന്‍സിയുടെ മരണം കൊലപാതകമെന്ന് നാട്ടുകാര്‍, മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തി, ദുരൂഹതകളേറെ

റിന്‍സിക്ക് സംഭവിച്ചതെന്ത്? റിന്‍സിയുടെ മരണം കൊലപാതകമെന്ന് നാട്ടുകാര്‍, മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തി, ദുരൂഹതകളേറെ
പത്തനാപുരം: പിറവന്തൂരില്‍ റിന്‍സി എന്ന വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മിഷേലിനു സംഭവിച്ചതുപോലൊരു മരണം റിന്‍സിക്കും സംഭവിച്ചോ? ആത്മഹത്യയല്ല, ഇത് കൊലപാതകമാണെന്നുള്ള തെളിവുകളാണ് പുറത്തുവരുന്നത്. വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്‍സിയെയാണ് രണ്ടാഴ്ച മുമ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റിന്‍സി.

റിന്‍സിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. റിന്‍സിയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ കഴുത്തില്‍ കയര്‍കെട്ടി മുറുക്കിയത് സമാനമായ പാടുകള്‍ കാണപ്പെട്ടിരുന്നു.

കിടപ്പ് മുറിയുടെ വാതിലും മുറിയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന വാതിലും തുറന്നു കിടക്കുകയായിരുന്നു. റിന്‍സി അണിഞ്ഞിരുന്ന മാലയും നഷ്ട്ടപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇതൊരു സ്വാഭാവിക മരണമായി കാണാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണം എന്നാവശ്യം ഉയര്‍ന്നു കഴിഞ്ഞു.

അന്വേഷണത്തില്‍ യാതോരു പുരോഗതിയുമില്ലെന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണം എന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 'പ്രമുഖ' അല്ലാത്തതിനാല്‍ റിന്‍സിയുടെ മരണത്തെ സംബന്ധിച്ച് വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങളും തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
Other News in this category4malayalees Recommends