യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ മൂലം റോഡില്‍ പൊലിഞ്ഞത് പതിനൊന്ന് ജീവനുകള്‍, ഇവര്‍ മൂന്ന് മാസം വരെ തടവോ അയ്യായിരം ദിര്‍ഹം പിഴയോ നല്‍കണം

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ മൂലം റോഡില്‍ പൊലിഞ്ഞത് പതിനൊന്ന് ജീവനുകള്‍, ഇവര്‍ മൂന്ന് മാസം വരെ തടവോ അയ്യായിരം ദിര്‍ഹം പിഴയോ നല്‍കണം
ദുബായ്: രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ ഉണ്ടാക്കിയ അപകടങ്ങളില്‍ പൊലിഞ്ഞത് പതിനൊന്ന് ജീവനുകള്‍.കഴിഞ്ഞ ആറ് മാസത്തെ കണക്കാണിത്.

ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. രാജ്യത്തെ പരിഷ്‌ക്കരി്ച ഗതാഗത നിയമത്തില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചിട്ടുളളത്. ഒരു മാസം തടവോ അയ്യായിരം രൂപ പിഴയോ നല്‍കണം. ഇതിന് പുറമെ ലൈസന്‍സില്‍ സൂചിപ്പിച്ചിട്ടുളള വാഹനങ്ങള്‍ക്ക് പകരം മറ്റ് ഭാരവാഹനങ്ങള്‍ ഓടിക്കുന്നവരും ഇതേ പിഴയാണ് നല്‍കേണ്ടത്.

നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കണമെങ്കില്‍ അതാത് ഗതാഗതവകുപ്പുകള്‍ നല്‍കിയ പ്രത്യേക പെര്‍മിറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാലും തടവും പിഴയും ഉണ്ടാകും.
Other News in this category4malayalees Recommends