അമേരിക്കയില്‍ വീസയില്‍ കൃത്രിമത്വം കാണിച്ച ഇന്ത്യാക്കാരന് 40000 ഡോളര്‍ പിഴ, എച്ച് വബി വീസയിലാണ് കൃത്രിമത്വം കാണിച്ചത്, വ്യാജ കരാറുണ്ടാക്കി തൊഴിലാളികളെ നിയമിച്ച സംഭവത്തിലാണ് നടപടി

അമേരിക്കയില്‍ വീസയില്‍ കൃത്രിമത്വം കാണിച്ച ഇന്ത്യാക്കാരന് 40000 ഡോളര്‍ പിഴ, എച്ച് വബി വീസയിലാണ് കൃത്രിമത്വം കാണിച്ചത്, വ്യാജ കരാറുണ്ടാക്കി തൊഴിലാളികളെ നിയമിച്ച സംഭവത്തിലാണ് നടപടി
വാഷിങ്ടണ്‍: വീസയില്‍ തെറ്റായ വിവരം നല്‍കിയ ഇന്ത്യക്കാരനായ വ്യവസായിക്ക് വന്‍തുക പിഴ. 40000 ഡോളര്‍ പിഴ അടയ്ക്കാനാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി ഉത്തരവ്.

മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിക്കു സാക്‌സ് ഐടി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രോഹിത് സക്‌സേനയാണ് ശിക്ഷിക്കപ്പെ'ിരിക്കുത്. ഇയാള്‍ 45 വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് സമര്‍പ്പിച്ച വീസയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

സ്വതന്ത്ര്യ കോണ്‍ട്രാക്ടര്‍ കരാര്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കിയാണ് വിദേശികളെ നിയമിക്കാന്‍ ശ്രമിച്ചത്. ഇതില്‍ ചില അപേക്ഷകര്‍ക്ക് എച്ച് വബി വീസ അനുവദിച്ചെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം അപേക്ഷകളും തള്ളി.
Other News in this category4malayalees Recommends