ബങ്കാസിയിലെ അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഹിലരി ക്ലിന്റന്റെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരാന്‍ ഉത്തരവ്

ബങ്കാസിയിലെ അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഹിലരി ക്ലിന്റന്റെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരാന്‍ ഉത്തരവ്
വാഷിങ്ടണ്‍: ബങ്കാസിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഹിലരി ക്ലിന്റണ് പങ്കുണ്ടോയെന്ന അന്വേഷണം തുടരാന്‍ വാഷിംങ്ടണ്‍ ഡിസി ജില്ലാ കോടതി ജഡ്ജി അമിത് മേത്ത ഉത്തരവിട്ടു. 2012ലുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ സ്ഥാനപതി ക്രിസ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. അന്ന് ഹിലരിയായിരുന്നു അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി.

ഹിലരിയും കൊല്ലപ്പെട്ട സ്ഥാനപതിയും തമ്മില്‍ നടത്തിയ ഇമെയിലുകള്‍ പരിശോധിക്കുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടതായും ജഡ്ജി ചൂണ്ടിക്കാട്ടി. ഹിലരിയുടെ സഹായികളായ ഹുമ അബ്ദിന്‍, മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെറിന്‍ മിന്‍സ്, മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ജേക്ക് ബുള്ളിവാന്‍ എന്നിവരുടെ ഔദ്യോഗിക ഇമെയില്‍ സന്ദേശങ്ങള്‍ അന്വേഷിച്ചത് തൃപ്തികരമല്ലെന്നും ജഡ്ജി പറഞ്ഞു.
Other News in this category4malayalees Recommends