അമേരിക്കയില്‍ ഇന്ത്യയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ 2016ല്‍ 13.6 ബില്യണ്‍ ഡോളര്‍ ചെലവാക്കി; ഇക്കാര്യത്തില്‍ പത്ത് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ആറാം സ്ഥാനം; അമേരിക്കയില്‍ പണം ചെലവാക്കുന്നതില്‍ ഒന്നാം സ്ഥാനം ചൈനക്ക്

അമേരിക്കയില്‍ ഇന്ത്യയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ 2016ല്‍ 13.6 ബില്യണ്‍ ഡോളര്‍ ചെലവാക്കി; ഇക്കാര്യത്തില്‍ പത്ത് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ആറാം സ്ഥാനം; അമേരിക്കയില്‍ പണം ചെലവാക്കുന്നതില്‍ ഒന്നാം സ്ഥാനം ചൈനക്ക്
2016ല്‍ ഇന്ത്യയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ അമേരിക്കയില്‍ 13.6 ബില്യണ്‍ ഡോളര്‍ ചെലവാക്കിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് യുഎസില്‍ ഏറ്റവുമധികം പണം ചിലവാക്കുന്ന സന്ദര്‍ശക രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 1.17 മില്യണ്‍ ഇന്ത്യക്കാരാണ് യുഎസ് സന്ദര്‍ശിച്ചിരിക്കുന്നത്. മൊത്തത്തില്‍ കഴിഞ്ഞ വര്‍ഷം യുഎസ് സന്ദര്‍ശിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍മാരുടെ എണ്ണം 75.6 മില്യണ്‍ ആണ്. ഇവര്‍ ബിസിനസ്, വൈദ്യചികിത്സ, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയ ആവശ്യങ്ങള്‍ക്കാണെത്തിയിരിക്കുന്നത്.

ഇവരെല്ലാവരും കൂടി ഇവിടെ മൊത്തെ ചെലവാക്കിയിരിക്കുന്നത് 244.7 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2015മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടേക്ക് വന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ട് ശതമാനം കുറവും ചെലവാക്കിയ പണത്തിന്റെ കാര്യത്തില്‍ ഒരു ശതമാനം ഇടിവുമാണുണ്ടായിരിക്കുന്നത്. 2009മുതലുള്ള കാലം മുതല്‍ക്ക് യുഎസിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഇടിവുണ്ടായിരിക്കുന്നതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

2016നെ സംബന്ധിച്ചിടത്തോളം യുഎസിന്റെ ഏറ്റവും വലിയ സര്‍വീസ് കയറ്റുമതി ട്രാവല്‍ മേഖലയില്‍ നിന്നനും ടൂറിസം മേഖലയില്‍ നിന്നുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യുഎസില്‍ പണം ചെലവഴിച്ചിരിക്കുന്ന സന്ദര്‍ശകര്‍ ചൈനയില്‍ നിന്നുമുള്ളവരാണ്. ഇവര്‍ 33 ബില്യണ്‍ ഡോളറാണ് ചെലവാക്കിയത്. 20.9 ബില്യണ്‍ ഡോളര്‍ ചെലവാക്കി കാനഡക്കാര്‍ രണ്ടാം സ്ഥാനത്തും മെക്‌സിക്കോക്കാര്‍ 20.2 ബില്യണ്‍ ഡോളര്‍ ചെലവാക്കി മുന്നാം സ്ഥാനത്താണുള്ളത്.

Other News in this category4malayalees Recommends