ഇതിത്ര പ്രശ്‌നമാകുമെന്ന് കരുതിയില്ല ; തെറ്റുതിരുത്തി സുരഭിയുടെ പോസ്റ്റ്

ഇതിത്ര പ്രശ്‌നമാകുമെന്ന് കരുതിയില്ല ; തെറ്റുതിരുത്തി സുരഭിയുടെ പോസ്റ്റ്
നടി സുരഭി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റ് പുലിവാലായി.ഒരു ക്ഷേത്ര സന്നിധിയില്‍ വച്ച് സുരഭിയും യുവാവും ചേര്‍ന്നുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.ചിത്രത്തിന് താഴെ ജഗത്ബികെ എന്നെഴുതിയിരുന്നു.ഇതോടെ ആരാധകര്‍ ഇതാരാണ് ജഗത് എന്ന ചോദ്യവുമായി എത്തി.സുരഭി വീണ്ടും വിവാഹിതയായോ എന്നും ആരാണിയാളെന്നും ചോദിച്ചു.ഇതോടെ സുരഭി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

എനിക്കൊരു തെറ്റു പറ്റി.ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല.എനിക്കൊപ്പമുള്ളത് തന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാറാണ് .അടിക്കുറിപ്പില്‍ ജഗതാംബികെ എന്നാണ് അല്ലാതെ ജഗത്ബികെ എന്നല്ലെന്നും താരത്തിന്റെ പോസ്റ്റ്.ഇതോടെ ഏവരുടേയും സംശയം തീര്‍ന്നു.

സുരഭിയും വിപിന്‍ സുധാകറുമായുള്ള വിവാഹ മോചനം അടുത്തിടെയാണ് നടന്നത് .ഇതോടെയാണ് പുതിയ ചിത്രം ചര്‍ച്ചയായത്.

Other News in this category4malayalees Recommends