തന്റെ ഭര്‍ത്താവ് ഒരു ശുണ്ഠിക്കാരനാണ് ; വഴക്ക് കിട്ടാത്ത ഒരു സിപിഎം പ്രവര്‍ത്തകരും മട്ടന്നൂരിലുണ്ടാകില്ല ; ദേഷ്യം വന്നാലും ആരേയും അടിക്കില്ല ; ഭര്‍ത്താവിനെ ന്യായീകരിച്ച് മന്ത്രി കെ കെ ശൈലജ

തന്റെ ഭര്‍ത്താവ് ഒരു ശുണ്ഠിക്കാരനാണ് ; വഴക്ക് കിട്ടാത്ത ഒരു സിപിഎം പ്രവര്‍ത്തകരും മട്ടന്നൂരിലുണ്ടാകില്ല ; ദേഷ്യം വന്നാലും ആരേയും അടിക്കില്ല ; ഭര്‍ത്താവിനെ ന്യായീകരിച്ച് മന്ത്രി കെ കെ ശൈലജ
തന്റെ ഭര്‍ത്താവു കൂടിയായ സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെ.ഭാസ്‌കരന്‍ ദലിത് യുവതിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെ.കെ ശൈലജ. ഭാസ്‌കരന്‍ മാഷിന് ശുണ്ഠി കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ മട്ടന്നൂരിലില്ല.മട്ടന്നൂര്‍ നഗരസഭയിലേക്കു ജയിച്ച ഇടതു സ്ഥാനാര്‍ഥികള്‍ക്കുള്ള സ്വീകരണച്ചടങ്ങിലാണ്, വാക്കുകള്‍ ഇടറിക്കൊണ്ടു കെ.കെ. ശൈലജ ഭര്‍ത്താവിനെതിരായ ആരോപണത്തില്‍ പ്രതികരിച്ചത്.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസം, സ്ഥാനമൊഴിയുന്ന നഗരസഭാധ്യക്ഷന്‍ കെ.ഭാസ്‌കരന്‍ ദലിത് വിഭാഗത്തില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകയായ ഷീലയെ തല്ലിയെന്നും വഴക്കു പറഞ്ഞുവെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നായിരുന്നു പരാതി.ഇവര്‍ ഭര്‍ത്താവിനെ വിളിച്ചെന്നും പാര്‍ട്ടിയിലും പാര്‍ട്ടി നേതൃത്വത്തിലും പരാതി നല്‍കിയെന്നും വാര്‍ത്തയുണ്ടായി.വിഷയത്തില്‍ കേന്ദ്ര നേതൃത്വം നടപടി ആവശ്യപ്പെട്ടിരുന്നതായിട്ടാണ് സൂചന.എന്നാല്‍ ആരോപിത തല്ലിയില്ലെന്ന വിശദീകരണവുമായും രംഗത്തുവന്നിരുന്നു.

'അദ്ദേഹത്തെ അറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരാരും ശത്രുതാപരമായി പെരുമാറിയിട്ടില്ല. ഷീലയും രാജനുമായി അടുത്ത ബന്ധമാണു ഭാസ്‌കരന്‍ മാഷിനുള്ളത്. കേന്ദ്ര കമ്മിറ്റിയില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ന്യൂഡല്‍ഹിയില്‍ എങ്ങനെ വാര്‍ത്ത കിട്ടി എന്നു വ്യക്തമല്ല. ആരെങ്കിലും ഇതിനു പിന്നിലുണ്ടോയെന്നും അറിയില്ല. തെറ്റു ചെയതിട്ടുണ്ടെങ്കില്‍ പൊതുവേദിയില്‍ പറയാന്‍ മടിയില്ലെന്നും ശൈലജ പറഞ്ഞു.

Other News in this category4malayalees Recommends