കുട്ടികളുടെ കൂട്ടമരണം ; അന്വേഷണത്തിന് ഉത്തരവിട്ടു ; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്വനാഥ്

കുട്ടികളുടെ കൂട്ടമരണം ; അന്വേഷണത്തിന് ഉത്തരവിട്ടു ; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്വനാഥ്
മനസാക്ഷിയെ ഞെട്ടിപ്പിച്ച ഗൊരഖ്പൂര്‍ ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രിയുള്‍പ്പെടെ സംഭവത്തില്‍ ഇടപെട്ടതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് വീഴ്ചയില്ലെന്ന് വരുത്താനുള്ള ശ്രമത്തിലായിരുന്നു യോഗി ആദിത്യനാഥ്.

സംഭവത്തില്‍ ഓക്‌സിജന്‍ വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചു. എന്നാല്‍, ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഒരു കുട്ടി പോലും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വ്യക്തമാക്കി. മരിച്ച കുട്ടികളെല്ലാം ഗോരഖ്പുരില്‍ നിന്നുള്ളവരല്ല നേപ്പാള്‍, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം രോഗികള്‍ ചികിത്സ തേടി ഇവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.മാധ്യമങ്ങള്‍ പറയുന്ന കണക്കുകള്‍ ശരിയല്ലെന്നും കൃത്യമായ കണക്കുകള്‍ കിട്ടിയ ശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Other News in this category4malayalees Recommends