കുറ്റിക്കാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ മൃതദേഹം: കഴുത്തില്‍ മുറിവുകള്‍, ഷീറ്റ് കൊണ്ട് മറച്ച നിലയില്‍ മൃതദേഹം

കുറ്റിക്കാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ മൃതദേഹം: കഴുത്തില്‍ മുറിവുകള്‍, ഷീറ്റ് കൊണ്ട് മറച്ച നിലയില്‍ മൃതദേഹം
ആലുവ: എറണാകുളത്ത് കുറ്രിക്കാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചനിലയില്‍. ആലുവ ടൗണ്‍ഹാളിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ഗൗരി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തുള്ള കാട് മൂടിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കാട് മൂടിക്കിടക്കുന്നതിനാല്‍ ആളുകള്‍ ശ്രദ്ധിച്ചില്ല. സമീപവാസിയായ വ്യക്തിയാണ് ഗൗരിയുടെ മൃതദേഹം ആദ്യം കണ്ടത്.

ഗൗരിയെ സ്ഥിരമായി ഈ പ്രദേശത്ത് കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുറ്റിക്കാടിന് നടുവില്‍ ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ച നിലയില്‍ ആയിരുന്നു ഗൗരിയുടെ മൃതദേഹം കിടന്നിരുന്നത്. ഗൗരിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.

ഗൗരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.


Other News in this category4malayalees Recommends