കാനഡയിലേക്ക് കുടിയേറാന്‍ പുതിയൊരു ഇമിഗ്രേഷന്‍ സ്ട്രീം കൂടി; ഓഗസ്റ്റ് 16ന് എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീം ലോഞ്ച് ചെയ്ത് ഒന്റാറിയോ; ഉറപ്പായും ജോബ് ഓഫര്‍ ലഭിക്കും; കൃഷി, നിര്‍മാണ മേഖലകളില്‍ ഹൈ-ഡിമാന്റ് ഒക്യുപേഷനുകളില്‍ അവസരം

കാനഡയിലേക്ക് കുടിയേറാന്‍ പുതിയൊരു ഇമിഗ്രേഷന്‍ സ്ട്രീം കൂടി; ഓഗസ്റ്റ് 16ന് എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീം ലോഞ്ച് ചെയ്ത് ഒന്റാറിയോ; ഉറപ്പായും ജോബ് ഓഫര്‍ ലഭിക്കും; കൃഷി, നിര്‍മാണ മേഖലകളില്‍ ഹൈ-ഡിമാന്റ് ഒക്യുപേഷനുകളില്‍ അവസരം
ഒരു പുതിയ കനേഡിയന്‍ ഇമിഗ്രേഷന്‍ സ്ട്രീം കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ് ഒന്റാറിയോ ഗവണ്‍മെന്റ്. എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീം എന്നാണിത് അറിയപ്പെടുന്നത്. ഓഗസ്റ്റ് 16നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇതേ ദിവസം തന്നെ ഇത് നിലവില്‍ വരുകയും ചെയ്തിട്ടുണ്ട്. ഹൈ-ഡിമാന്റ് ഒക്യുപേഷനുകളിലുള്ള പ്രഫഷണലുകള്‍ക്കുള്ള ഒന്റാറിയോവിലേക്കുള്ള ജോബ് ഓഫര്‍ സഹിതമുള്ള പൈലറ്റ് പ്രോഗ്രാമാണിത്.

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമി(ഒഐഎന്‍പി)ന്റെ ഭാഗമായിട്ടാണ് എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീം പ്രവര്‍ത്തിക്കുന്നത്. പ്രവിശ്യ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലൂടെ കാനഡയിലേക്ക് വ്യക്തികളെ നോമിനേറ്റ് ചെയ്യുന്നതിന് ഒഐഎന്‍പിയിലൂടെ സാധിക്കുന്നു. നിലവിലുള്ള തൊഴിലുകള്‍ക്കുള്ള ലിസ്റ്റില്‍ കൃഷി, നിര്‍മാണ മേഖലകളിലേക്കുള്ള തൊഴിലുകളാണ് ഉള്‍പ്പെടുന്നത്. ഇതിലേക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇവര്‍ക്ക് ഒന്റാറിയോവിലെ ഒരു തൊഴിലുടമയില്‍ നിന്നും പെര്‍മനന്റ്, ഫുള്‍-ടൈം ജോബ് ഓഫര്‍ ലഭിക്കുന്നതാണ്.

ഇതിന് പുറമെ അപ്ലിക്കേഷന്‍ പാക്കേജിന്റെ ഭാഗമായി ഇവര്‍ക്ക് പൂര്‍ണമാക്കിയതും സൈന്‍ ചെയ്തതുമായി ഒരു എംപ്ലോയര്‍ ഫോം അപ്ലോഡ് ചെയ്യാനും ലഭിക്കും.

ഒക്യുപേഷന്‍ ലിസ്റ്റ്

എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീം പ്രകാരം താഴെപ്പറയുന്ന ഒക്യുപേഷനുകളിലാണ് ജോബ് ഓഫര്‍ ഒന്റാറിയോവിലേക്ക് ലഭിക്കുന്നത്.ജോബ് ഓഫര്‍

ഒന്റാറിയോ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീമിലേക്ക് അപേക്ഷിക്കുന്നതിനായി ഇവര്‍ക്ക് ഒന്റാറിയോവിലെ ഒരു അംഗീകൃത എംപ്ലോയറില്‍ നിന്നും ജോബ് ഓഫര്‍ നിര്‍ബന്ധമായും ലഭിച്ചിരിക്കണം. ഇതൊരു പെര്‍മനന്റ് അഥവാ ഇന്‍ഡിറ്റെര്‍മിനേറ്റും ഫുള്‍ ടൈമുമായ ജോബ് ഓഫറായിരിക്കണം. അത് കാര്‍ഷിക മേഖലയിലോ അല്ലെങ്കില്‍ നിര്‍മാണ മേഖലയിലോ ഉള്ള തൊഴിലുകള്‍ക്കുള്ള ജോബ് ഓഫറായിരിക്കണം. മുകളില്‍ കൊടുത്തിരിക്കുന്ന ലിസ്റ്റിലെ തൊഴിലുകളിലൊന്നിനുള്ള ഓഫറായിരിക്കണമിത്. ഒന്റാറിയോവിലെ നിലവിലുള്ള വെയ്ജ് ലെവല്‍ പ ാലിക്കുന്ന തൊഴിലായിരിക്കണമിത്. ഈ അപേക്ഷകന്‍ നിലവില്‍ ആ പോസ്റ്റില്‍ വര്‍ക്ക് ചെയ്യുന്ന ആളാണെങ്കില്‍ ആ എംപ്ലോയര്‍ പ്രിവൈലിംഗ് ആവശ്യകതകള്‍ പാലിക്കേണ്ടതാണ്. ഇതിന് പുറമെ നിലവില്‍ ആ വ്യക്തിക്ക് നല്‍കുന്ന ശമ്പളമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ നല്‍കേണ്ടതാണ്.

മറ്റ് യോഗ്യതകള്‍

ജോബ് ഓഫറിന് പുറമെ മറ്റ് അടിസ്ഥാന യോഗ്യതകള്‍ കൂടി പാലിക്കുന്നവര്‍ക്ക് മാത്രമേ എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീമിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അവ താഴെപ്പറയുന്നവയാണ്.

പ്രവൃത്തി പരിചയം

ഈ സ്ട്രീമിന് അപേക്ഷിക്കുന്നതിന് മുമ്പ് 36 മാസങ്ങള്‍ക്കിടെ ഒന്റാറിയോവില്‍ 12 മാസങ്ങള്‍ ജോലി ചെയ്തുള്ള പരിചയം ആവശ്യമാണ്. ഇത്തരം പ്രവൃത്തി പരിചയത്തിന്റെ സമയത്ത് ശമ്പളം ലഭിച്ചിരിക്കണം. മുകളില്‍ പറഞ്ഞിരിക്കുന്ന ജോലികള്‍ക്ക് അര്‍ഹതയുള്ളവരുമായിരിക്കണം. സീസണല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സുളളവര്‍ക്ക് ഇതിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയില്ല.

വിദ്യാഭ്യാസം

കനേഡിയന്‍ സെക്കന്‍ഡറി സ്‌കൂള്‍ (ഹൈസ്‌കൂള്‍) എഡ്യുക്കേഷന്‍ അല്ലെങ്കില്‍ അതിന് മേല്‍ വിദ്യാഭ്യാസം ഉള്ളവര്‍ക്കേ ഇതിന് അപേക്ഷിക്കാനാവൂ. വാലിഡ് എഡ്യുക്കേഷനല്‍ ക്രെഡന്‍ഷ്യല്‍ അസെസ്‌മെന്റ് ഡെമോന്‍സ്‌ട്രേറ്റ് ചെയ്യപ്പെട്ടതനുസരിച്ചുള്ള വിദ്യാഭ്യാസമായിരിക്കണമിത്.

ഭാഷ

കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച് മാര്‍ക്കിന്റെ് (സിഎല്‍ബി) ലെവല്‍ 4 അല്ലെങ്കില്‍ അതിന് മേല്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഫ്രഞ്ചിലോ അവഗാഹമുണ്ടായിരിക്കണം. റീഡിംഗ്, റൈറ്റിംഗ്,ലിസണിംഗ്, സ്പീക്കിംഗ് എന്നീ കാറ്റഗറികളില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം.

സെറ്റില്‍മെന്റ് ഫണ്ട്

ഒന്റാറിയോവില്‍ കഴിയുന്നതിനുള്ള ഫണ്ട് അല്ലെങ്കില്‍ വരുമാനം ഉണ്ടായിരിക്കണം.

എംപ്ലോയര്‍മാര്‍ക്കുള്ള യോഗ്യതകള്‍

എംപ്ലോയര്‍ ജോബ് ഓഫര്‍ ഇന്‍-ഡിമാന്റ് സ്‌കില്‍സ് സ്ട്രീമിന് കുടിയേറ്റക്കാരെ നോമിനേറ്റ് ചെയ്യാന്‍ ഇവിടുത്തെ എംപ്ലോയര്‍മാര്‍ക്കും ചില അടിസ്ഥാന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഇവര്‍ ഇവിടെ ചുരുങ്ങിയത് മൂന്ന് വര്‍ഷമായി സക്രിയമായ രീതിയില്‍ ബിസിനസ് ചെയ്യുന്നവരായിരിക്കണം. അപേക്ഷകന്‍ പ്രവൃത്തി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തായിരിക്കണം ഈ ബിസിനസ്. എല്ലാ പ്രവിശ്യകളിലെയും തൊഴില്‍ നിയമങ്ങള്‍ക്ക്ആനുപാതികമായി പ്രവര്‍ത്തിക്കുന്ന ബിസനസായിരിക്കണമിത്. എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് പരിമിതി ഏര്‍പ്പെടുത്തിയിരിക്കരുത്. ഹെല്‍ത്ത് , സേഫ്റ്റി, തൊഴില്‍ നിയമങ്ങള്‍ തുടങ്ങിവ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ബിസിനസായിരിക്കണമിത്. ചുരുങ്ങിയത് 1,000,000 ഡോളറിന്റെ ഗ്രോസ് ആന്വല്‍ റവന്യൂ അടുത്തിടെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയിരിക്കണം. അഞ്ച് ഫുള്‍ടൈം തൊഴിലാളികളുണ്ടായിരിക്കണം. അവര്‍ കനേഡിയന്‍ പൗരന്‍മാരോ പിആറുകളോ ആയിരിക്കണം.

Other News in this category4malayalees Recommends