കെന്റ് തീരത്തിനടുത്ത് 1970ല്‍ മുങ്ങിപ്പോയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പല്‍ പോയത് ജക്കാര്‍ത്തയില്‍ നിന്നും വിലയേറി സാധനങ്ങള്‍ വാങ്ങാന്‍; കപ്പലില്‍ നിറയെ വെള്ളി നാണയങ്ങള്‍; വെള്ളി നാണയങ്ങള്‍ക്ക് വിലയേറിയതിനാല്‍ ക്യാപ്റ്റന്‍ തന്നെ കള്ളക്കടത്ത് നടത്തി

കെന്റ് തീരത്തിനടുത്ത് 1970ല്‍ മുങ്ങിപ്പോയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പല്‍ പോയത് ജക്കാര്‍ത്തയില്‍ നിന്നും വിലയേറി സാധനങ്ങള്‍ വാങ്ങാന്‍; കപ്പലില്‍ നിറയെ വെള്ളി നാണയങ്ങള്‍; വെള്ളി നാണയങ്ങള്‍ക്ക് വിലയേറിയതിനാല്‍ ക്യാപ്റ്റന്‍ തന്നെ കള്ളക്കടത്ത് നടത്തി
1970ല്‍ കെന്റ് തീരത്തിനടുത്ത് മുങ്ങിപ്പോയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലിന്റെ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നു. പുരാതന കാലത്ത് സമുദ്രമാര്‍ഗമുണ്ടായിരുന്നു അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. റൂസ് വിജ്ക് എന്ന പേരിലുള്ള ഈ കപ്പല്‍ ഹോളണ്ടില്‍ നിന്നും ജക്കാര്‍ത്തയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു മുങ്ങിപ്പോയിരുന്നത്. ഈ അപകടത്തില്‍ 250 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഹോളണ്ടില്‍ നിന്നും യാത്ര പുറപ്പെട്ട് ഒരു ദിവസത്തിനകമായിരുന്നു കപ്പല്‍ മുങ്ങിത്താഴ്ന്നത്.

വെള്ളി ബുള്ളിയന്‍, നാണയങ്ങള്‍ എന്നിവയാല്‍ സമൃദ്ധമായ കാര്‍ഗോയായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. യൂറോപ്പിലെ ഉന്നതര്‍ക്ക് ഏറെ പ്രിയപ്പെട്ട ജക്കാര്‍ത്തയിലെ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നതിനായിരുന്നു ഈ പണം. എന്നാല്‍ ആഗ്ലോ-ഡച്ച് ടീം ഈ കപ്പലിന്റെ അവശിഷ്ടം കേന്ദ്രീകരിച്ച് നടത്തിയ പര്യവേഷണങ്ങളെ തുടര്‍ന്ന് ഞെട്ടിപ്പിക്കുന്ന പുതിയ കാര്യങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ചാനല്‍ തീരത്ത് നിന്നും ആറ് മൈല്‍ അകലെയായിരുന്നു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. നിയമവിരുദ്ധമായ സാധനങ്ങള്‍ ഇതില്‍ കടത്തി എളുപ്പം പണക്കാരാകാനും കപ്പലിലെ ക്രൂ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന അവശിഷ്ടങ്ങള്‍ ഇതില്‍ നിന്നും കണ്ടെടുത്തിരുന്നു.

കപ്പലിന്റെ ക്യാപ്റ്റനായിരുന്നു ഡാനിയേല്‍ റോന്‍സിറെസായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. കള്‍ച്ചറല്‍ ഹെറിറ്റേജ് ഏജന്‍സി ഓഫ് നെതര്‍ലാന്‍ഡ്‌സും ഹിസ്റ്റോറിക്ക് ഇംഗ്ലണ്ടും ചേര്‍ന്നാണീ പര്യവേഷണം നടത്തുന്നത്. ഇതിലെ വെള്ളി നാണയങ്ങള്‍ വിലയേറിയ വസ്തുക്കള്‍ വാങ്ങി യൂറോപ്പിലേക്ക് കൊണ്ട് പോകാനുള്ളതായിരുന്നുവെന്നാണ് കള്‍ച്ചറല്‍ ഹെറിറ്റേജ് ഏജന്‍സി ഓഫ് നെതര്‍ലാന്‍ഡ്‌സിലെ പ്രൊജക്ട് ലീഡറായ മാര്‍ട്ടിന്‍ മാന്‍ഡേര്‍സ് പറയുന്നത്. എന്നാല്‍ ഈ വെള്ളി നാണയങ്ങളുടെ വില പെട്ടെന്ന് ഇരട്ടിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇത് ഇന്‍ഡീസിലേക്ക് കൊണ്ട് പോയിരുന്നുവെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

ഇതിലെ ക്യാപ്റ്റനായിരുന്നു വെള്ളി കടത്തിന് നേതൃത്വം നല്‍കിയതെന്നും ഇദ്ദേഹത്തിന് ആംസ്ട്രര്‍ ഡാമില്‍ ഒരു ഓഫീസുണ്ടായിരുന്നുവെന്നും ഇവിടേക്ക് ആളുകള്‍ വന്ന് വന്‍ വില കൊടുത്ത് ഇദ്ദേഹത്തില്‍ നിന്നും വെള്ളി നാണയങ്ങള്‍ വാങ്ങിയിരുന്നുവെന്നും മാന്‍ഡേര്‍സ് വെളിപ്പെടുത്തുന്നു. 26 മീറ്റര്‍ അടിയിലുള്ള സീബെഡിലാണീ കപ്പലിന്റെ അവശിഷ്ടം കിടക്കുന്നത്. 2005ല്‍ നടന്ന പര്യവേഷണത്തിലൂടെ ഇതില്‍ നിന്നും നിരവധി വെള്ളിനാണയങ്ങള്‍ വീണ്ടെടുത്തിരുന്നു. ലെതര്‍ ഷൂകള്‍, ഗ്ലാസ് ബോട്ടിലുകള്‍, പ്യൂട്ടര്‍ ജഗുകള്‍ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.

Other News in this category4malayalees Recommends