വീട്ടമ്മയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പിടിയിലായത് ക്രിമിനലായ അന്‍സാര്‍ ; പീഡന ശ്രമത്തിനിടെ ശ്രീജ മരിച്ചപ്പോള്‍ കുറ്റം ബംഗാളിയുടെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു !!

വീട്ടമ്മയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പിടിയിലായത് ക്രിമിനലായ അന്‍സാര്‍ ; പീഡന ശ്രമത്തിനിടെ ശ്രീജ മരിച്ചപ്പോള്‍ കുറ്റം ബംഗാളിയുടെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു !!

വീട്ടമ്മയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞതോടെ അയല്‍വാസിയെ പോലീസ് പിടികൂടി.മത്തിപറമ്പ് താഴെകുനിയില്‍ ഗോപിയുടെ ഭാര്യ സിടി കെ റീജ (39) മരിച്ച സംഭവത്തില്‍ അയല്‍വാസി അന്‍സാര്‍ (25) പിടിയിലായി.തിങ്കളാഴ്ച വൈകീട്ടാണ് റീജയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം മീന്‍ വാങ്ങാന്‍ വയലിലൂടെ പോകവേ പ്രതി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.ഒറ്റയ്ക്ക് പോകവേ റീജയെ പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.ബഹളം വച്ചതോടെ വായ് പൊത്തിപിടിച്ചു.ശ്വാസം മുട്ടിയാണ് മരിച്ചത്.മല്‍പിടുത്തം നടന്ന അടയാളങ്ങള്‍ യുവാവിന്റേയും ശരീരത്തിലുണ്ട് .അതിനിടെ റീജ തോട്ടിലേക്ക് വീണു.അന്‍സാര്‍ യുവതിയെ മാനഭംഗപ്പെടുത്തി.മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന് സ്ഥലം വിട്ടു.കൊലയ്ക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു.


സ്വര്‍ണം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.മാലയുടെ ഒരു ഭാഗം യുവതിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തു.കൊലയ്ക്ക് നാലു ദിവസം മുമ്പ് പ്രതി യുവതിയുടെ പിന്നാലെ എത്തിയെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു.ഇയാള്‍ കുറച്ചുദിവസമായി ഇവരുടെ വീടിനു ചുറ്റും കറങ്ങുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.ഓട്ടോ ഓടിയ്ക്കലും ഗള്‍ഫ് ജോലിയും മതിയാക്കി നാട്ടില്‍ ജോലിയൊന്നുമില്ലാതെ നടക്കുകയായിരുന്നു പ്രതി.

Other News in this category4malayalees Recommends