ആലപ്പുഴയില്‍ മൂന്നു പേര്‍ ട്രെയ്ന്‍ തട്ടി മരിച്ചു ; മരിച്ചത് എറണാകുളം സ്വദേശികള്‍

ആലപ്പുഴയില്‍ മൂന്നു പേര്‍ ട്രെയ്ന്‍ തട്ടി മരിച്ചു ; മരിച്ചത് എറണാകുളം സ്വദേശികള്‍
ആലപ്പുഴയില്‍ മൂന്നുപേര്‍ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍.എറണാകുളം അരൂര്‍ സ്വദേശികളാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടമുണ്ടായത്.ആലപ്പുഴയില്‍ വിവാഹത്തിന് എത്തിയ ജിതിന്‍ വര്‍ഗീസ്,ലിബിന്‍ ജോസ്,നീലന്‍ എന്നിവരാണ് മരിച്ചത്.

റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീട്ടിലായിരുന്നു വിവാഹം.മൂവരും ഇതിനായി റെയില്‍വേ ലൈന്‍ മറിച്ചുകടക്കവേയാണ് അപകടമുണ്ടായതെന്ന് സൂചന.

കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോയ മെമു തട്ടിയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട് .മൂന്നുപേരുടേയും മൃതദേഹം പാളത്തിന് പുറത്താണ് കിടന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends