മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

ഫ്‌ലോറിഡ: മലങ്കര ഓര്‍ത്തോഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്‌ലോറിഡ റീജിയന്‍ മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബര്‍ 2ന് ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപനും അഖില മലങ്കര മര്‍ത്തമറിയം സമാജം പ്രസിഡണ്ടുമായ യൂഹാനോന്‍ മാര്‍ പോളികോര്‍പ്പോസ് മെത്രാപോലീത്ത മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. ' ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും' ജോഷ്വാ 24 : 15 എന്ന മുഖ്യചിന്താവിഷയം ആസ്പദമാക്കി 'ഭവനത്തിലും, ഇടവകയിലും, സഭയിലും സ്ത്രീകള്‍ നേതൃത്വനിരയിലേക്ക്' എന്ന വിഷയം ചര്‍ച്ചകള്‍ ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്നു വനിത സമാജ അംഗങ്ങളുടെ വിവിധ മത്സരങ്ങളും അരങ്ങേറും. ഫ്‌ലോറിഡ റീജിയന്‍ മര്‍ത്തമറിയം സമാജത്തില്‍ ഉള്‍പ്പെട്ട മയാമി, താംബ, ഒര്‍ലാണ്ടോ, ജാക്‌സന്‍വില്‍, അറ്റലാന്റാ, ചാറ്റനൂഗ തുടങ്ങി വിവിധ ദേവാലയങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, റീജിണല്‍ പ്രസിഡണ്ട് ഫാ. ജോര്‍ജ് ജോണ്‍, റീജിണല്‍ സെക്രട്ടറി എലിസബത് ജോര്‍ജ് , യൂണിറ്റ് സെക്രട്ടറി എലിസബത് തോമസ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം: 7703109050

ഫാ. ജോര്‍ജ് ജോണ്‍: 9546803077??

എലിസബത് ജോര്‍ജ്: 5613064435

എലിസബത് തോമസ് : 4076946513

www.stmarysorlando.com

Other News in this category4malayalees Recommends