അതേടാ ഞാന്‍ പോണ്‍ സ്റ്റാറായിരുന്നു എന്നു വിളിച്ചു പറഞ്ഞ് നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആത്മധൈര്യമാണ് സണ്ണിക്ക്: കൊച്ചിയിലെ ജനക്കൂട്ടത്തെക്കുറിച്ച് രശ്മി നായര്‍ പറയുന്നു

അതേടാ ഞാന്‍ പോണ്‍ സ്റ്റാറായിരുന്നു എന്നു വിളിച്ചു പറഞ്ഞ് നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആത്മധൈര്യമാണ് സണ്ണിക്ക്: കൊച്ചിയിലെ ജനക്കൂട്ടത്തെക്കുറിച്ച് രശ്മി നായര്‍ പറയുന്നു
കൊച്ചി: സണ്ണി ലിയോണിനെക്കുറിച്ച് രശ്മി ആര്‍ നായര്‍ പറയുന്നതിങ്ങനെ. അതേടാ ഞാന്‍ പോണ്‍ സ്റ്റാറായിരുന്നു എന്നു വിളിച്ചു പറഞ്ഞ് നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആത്മധൈര്യമാണ് സണ്ണിക്ക് കൊച്ചിയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായതെന്ന് രശ്മി പറയുന്നു. ഞാന്‍ അകപ്പെട്ടു പോയതാണ് എന്നു നിലവിളിക്കാതെ തല ഉയര്‍ത്തി നില്‍ക്കാനുള്ള ധൈര്യം സണ്ണിക്കുണ്ട്. ഫേസ്ബുക്കിലൂടെയാണ് രശ്മി നായര്‍ പറയുന്നത്.


സണ്ണിലിയോണ്‍ എന്ന സ്ത്രീയോടുള്ള ബഹുമാനമോ ആരാധനയോ ഒന്നുമല്ല അവിടെ കൂടിയ ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയത് ലൈംഗീകതയുമായി ചേര്‍ത്ത് കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആള്‍ക്കൂട്ടത്തില്‍ ആളാവാനുള്ള മാസ്സ് ഹിസ്റ്റിരിയയും, ഇതൊക്കെയാണ് ആ ആള്‍ക്കൂട്ടമെന്നു ആ സ്ത്രീയ്ക്കും അറിയാം അവരെ ഇങ്ങോട്ട് ക്ഷണിച്ചവര്‍ക്കും അറിയാം. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം...

Other News in this category4malayalees Recommends