യുഎസില്‍ സ്വിമ്മിംഗ് പൂളില്‍ പെട്ട് പോയ സ്ത്രീയെ ഫേസ്ബുക്ക് രക്ഷിച്ചു....!! ഗത്യന്തരമില്ലാതെ എഫ്ബിയില്‍ പോസ്റ്റിട്ടപ്പോള്‍ മിനുറ്റുകള്‍ക്കകം സഹായവാഗ്ദാനവുമായി നൂറ് കണക്കിന് പേര്‍; പോസ്റ്റ് കണ്ട് ഓടിയെത്തിയ അയല്‍ക്കാരന്‍ ലെസ്ലീ കാഹിനെ രക്ഷിച്ചു

യുഎസില്‍ സ്വിമ്മിംഗ് പൂളില്‍ പെട്ട് പോയ സ്ത്രീയെ  ഫേസ്ബുക്ക് രക്ഷിച്ചു....!! ഗത്യന്തരമില്ലാതെ എഫ്ബിയില്‍ പോസ്റ്റിട്ടപ്പോള്‍ മിനുറ്റുകള്‍ക്കകം സഹായവാഗ്ദാനവുമായി നൂറ് കണക്കിന് പേര്‍; പോസ്റ്റ് കണ്ട് ഓടിയെത്തിയ അയല്‍ക്കാരന്‍  ലെസ്ലീ കാഹിനെ  രക്ഷിച്ചു
സോഷ്യല്‍ മീഡിയ കാരണം സമൂഹം വഴിതെറ്റുന്നുവെന്നും ദീനാനുകമ്പകളില്ലാത്തവരായി ഒതുങ്ങിപ്പോകുന്നുവെന്നുമൊക്കെയുള്ള ആശങ്കകളും വിമര്‍ശനങ്ങളും പെരുകി വരുന്ന കാലമാണിത്.എന്നാല്‍ യുഎസ് സ്‌റ്റേറ്റായ ന്യൂ ഹാംപ്‌ഷെയറിലെ ഒരു സ്വിമ്മിംഗ് പൂളില്‍ പെട്ട് പോയ 61കാരിയായ ലെസ്ലീ കാഹിന്റെ കഥ കേട്ടാല്‍ ആരും പിന്നീട് സോഷ്യല്‍ മീഡിയയെ അടച്ചാക്ഷേപിക്കില്ലെന്നുറപ്പാണ്. ഇവരെ സ്വിമ്മിംഗ് പൂളില്‍ നിന്നും രക്ഷിച്ചത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണെന്ന അത്ഭുതകരമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

അപ്രതീക്ഷിതമായി സ്വിമ്മിംഗ് പൂളില്‍ പെട്ട് പോയതിനെ തുടര്‍ന്ന് ഇവര്‍ ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് ഒരു പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് വഴിയൊരുങ്ങിയത്. തന്റെ ബാക്ക് യാര്‍ഡ് പൂളില്‍ നീന്തി തിരിച്ച് കയറാന്‍ തുടങ്ങവേ കോണി പൊട്ടി പൂളിലേക്ക് പതിക്കുകയും കയറാനാവാതെ പെട്ട് പോവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇതില്‍ നിന്നും കരകയറാന്‍ ഉറക്കെ നിലവിളിച്ചിട്ടും ആരും കേള്‍ക്കാത്ത അവസ്ഥയുണ്ടായി. മൂന്ന് മണിക്കൂറോളം സ്വയം പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഫോണ്‍ കൈയിലുണ്ടായിരുന്നുമില്ല.

അവസാന ശ്രമമെന്ന നിലയിലായിരുന്നു ലെസ്ലീ തന്റെ സ്വിമ്മിംഗ് പൂള്‍ പോളും ടെക്‌നോളജിയും ഉപയോഗിച്ച് സഹായം തേടാന്‍ തീരുമാനിച്ചത്. പോള്‍ ഉപയോഗിച്ച് കസേര വലിച്ചെടുക്കുകയും അവിടെയുള്ള ഐപാഡെടുത്ത് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് എസ്ഒഎസ് സന്ദേശമിടുകയുമായിരുന്നു. എപ്പിംഗ് സ്‌ക്വാക്‌സ് ഫേസ്ബുക്ക് പേജിലായിരുന്നു ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടത്. തുടര്‍ന്ന് മിനുറ്റുകള്‍ക്കകം വെര്‍ച്വല്‍ സമൂഹം സഹായം വാഗ്ദാനം ചെയ്ത് പ്രതികരിക്കാന്‍ തുടങ്ങിയിരുന്നു. ഒരു അയല്‍ക്കാരന്‍ ഇത് കണ്ട് ഓടിയെത്തുകയും പൂളില്‍ നിന്നും കരകയറാന്‍ ലെസ്ലീയെ സഹായിക്കുകയുമായിരുന്നു. 3981 പേരുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പാണിത്.

Other News in this category4malayalees Recommends