ദിലീപിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം: ഒറ്റയാള്‍ പോരാട്ടവുമായി ആരാധകന്‍, ഡാന്‍സര്‍ തമ്പിക്കുള്ള സ്‌നേഹം കാവ്യയ്ക്കും വീട്ടുകാര്‍ക്കുമില്ല

ദിലീപിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം: ഒറ്റയാള്‍ പോരാട്ടവുമായി ആരാധകന്‍, ഡാന്‍സര്‍ തമ്പിക്കുള്ള സ്‌നേഹം കാവ്യയ്ക്കും വീട്ടുകാര്‍ക്കുമില്ല
തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന ദിലീപിനുവേണ്ടി ഒറ്റയാള്‍ സമര പോരാട്ടവുമായി യുവാവ് രംഗത്ത്. ദിലീപിന് നീതി ലഭിക്കണമെന്നാവശ്യവുമായിട്ടാണ് ആരാധകന്‍ എത്തിയത്. ഈ സ്‌നേഹം കാവ്യയ്‌ക്കോ കുടുംബത്തിനോ ഇല്ലാതെ പോയല്ലോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പഴയകാല ഡാന്‍സ് മാസ്റ്റര്‍, ഡാന്‍സര്‍ തമ്പി എന്നറിയപ്പെടുന്ന തമ്പിയാണ് ദിലീപിന് വേണ്ടി സമരം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് പടിക്കലാണ് ഡാന്‍സര്‍ തമ്പിയുടെ സമരം.

ദിലീപിന്റെ ഫോട്ടോയുള്ള ഒരു ചെറിയ ബാനര്‍ കഴുത്തില്‍ തൂക്കിയാണ് സെക്രട്ടേറിയറ്റ് പടിക്കലെ തമ്പിയുടെ സമരം. ദിലീപിനോട് കരുണ കാട്ടൂ എന്ന് ബാനറില്‍ എഴുതിവെച്ചിട്ടുമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നീതി നിഷേധിക്കുകയാണെന്നും എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം എന്നുമാണ് തമ്പിയുടെ ആവശ്യം.


Other News in this category



4malayalees Recommends