13 കാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ; പ്രശസ്ത ഡോക്ടര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസ്

13 കാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ; പ്രശസ്ത ഡോക്ടര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസ്
കൗണ്‍സിലിങിന് വന്ന 13 കാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ കെ ഗിരീഷിനെതിരെ കേസെടുത്തു.

പഠന വൈകല്യമെന്ന സംശയത്തില്‍ ഡോക്ടറുടെ ക്ലിനിക്കില്‍ പരിഹാരം തേടിയെത്തിയ കുടുംബത്തിനാണ് ദുരനുഭവമുണഅടായത്.സംഭവം നടന്നിട്ട് എട്ടു ദിവസമായിട്ടും തുടര്‍ നടപടിയില്ലെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രി ,ഡിജിപി,കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

സംഭവത്തെ കുറിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിങ്ങനെ.

പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗണ്‍സിലര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഡോക്ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത്.

ബോക്‌സ് പോലുള പസില്‍കൊടുത്തശേഷം ഡോക്ടര്‍ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകന്‍ പറഞ്ഞു. ഇതറിഞ്ഞയുടന്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈല്‍ഡ്‌ലൈന്‍ തമ്പാനൂര്‍ പൊലീസിന് പരാതി കൈമാറി. സംഭവം നടന്ന ഫോര്‍ട്ട് പൊലീസ് പരിധിയിലേക്ക് 16നാണ് കേസ് മാറ്റിയതും. എന്നാല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ മകന്റെ മൊഴിയെടുത്തില്ലെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.ഉന്നത തലത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുകയാണെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

Other News in this category4malayalees Recommends