15 കാരിയായ പെണ്‍കുട്ടിയോട് കൈയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് മൂന്നു വര്‍ഷം തടവ്

15 കാരിയായ പെണ്‍കുട്ടിയോട് കൈയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് മൂന്നു വര്‍ഷം തടവ്
കൗമാരക്കാരിയുടെ കൈയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് മൂന്നു വര്‍ഷം തടവ്.അയല്‍വാസിയായ 15 കാരിയെ പെണ്‍കുട്ടി കൈയ്യില്‍ പിടിച്ച് പ്രണയം പറഞ്ഞതിനാലാണ് പോസ്‌കോ നിയമപ്രകാരം യുവാവിന് മൂന്നു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.2015 ആഗസ്ത് 10നാണ് സംഭവം.കൗമാരക്കാരി സ്‌കൂളില്‍ നിന്ന് മടങ്ങിവരുന്ന വഴിക്ക് യുവാവ് കൈയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തി.ഇയാളുടെ പിടിയില്‍ നിന്ന് കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു.പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇതു കണ്ട് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ വരുന്നുണ്ടായിരുന്നു.ഇവരെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുവിന്റെ സഹായത്തോടെ പരാതി നല്‍കുകയായിരുന്നു.പ്രതി പെണ്‍കുട്ടിയെ കൈയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടക്കുന്നത് കണ്ടെന്ന് ബന്ധു മൊഴി നല്‍കി.

എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്റെ കുടുംബത്തോടുള്ള ശത്രുത കാരണം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിഭാഗം വാദം.എന്നാല്‍ കോടതി വാദം തള്ളികളഞ്ഞു.

Other News in this category4malayalees Recommends